തിരുവനന്തപുരത്ത് ടെക്നോ സിറ്റിയെ വിറപ്പിച്ച 'ബാഹുബലി' ഒടുവിൽ മയക്കുവെടിയിൽ വീണു
- Published by:Ashli
- news18-malayalam
Last Updated:
പാലോട് വനമേഖലയില്‍ നിന്നു കൂട്ടംതെറ്റി എത്തിയ കാട്ടുപോത്തെന്നാണു കരുതുന്നത്. പൂര്‍ണവളര്‍ച്ച എത്താത്ത കാട്ടു പോത്തിന് ഏകദേശം 500 കിലോഗ്രാമിലേറെ ഭാരം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
advertisement
advertisement
മംഗലപുരത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള പാലോട് വനമേഖലയില്‍ നിന്നു കൂട്ടംതെറ്റി എത്തിയ കാട്ടുപോത്തെന്നാണു കരുതുന്നത്. ബാഹുബലി സിനിമയിലെ പോലെ തോന്നിക്കുന്ന പോത്തിന്റെ രൂപം കണ്ട നാട്ടുകാരാണ് ഇതിന് ബാഹുബലിയെന്ന പേരിട്ടത്. പൂര്‍ണവളര്‍ച്ച എത്താത്ത കാട്ടു പോത്തിന് ഏകദേശം 500 കിലോഗ്രാമിലേറെ ഭാരം വരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
തിരുവനന്തപുരം ഡിഎഫ്ഒ അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 7ന് അഞ്ചല്‍, കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ റേഞ്ച് ഓഫിസുകളില്‍ നിന്നായി 50 ലേറെ ഉദ്യോഗസ്ഥരും റാപിഡ് റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി. ഇവര്‍ 4 സംഘങ്ങളായി തിരച്ചില്‍ ആരംഭിച്ചു. ഇന്നലെ പകല്‍ മുഴുവന്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കാട്ടുപോത്തിനെ പിടികൂടാനായിരുന്നില്ല.
advertisement
ഇന്നലെ രാവിലെ 7ന് തിരുവനന്തപുരം ഡിഎഫ്ഒ അനില്‍ ആന്റണിയുടെ നേതൃത്വത്തില്‍ അഞ്ചല്‍, കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നീ റേഞ്ച് ഓഫിസുകളില്‍ നിന്നായി 50 ലേറെ ഉദ്യോഗസ്ഥരും റാപിഡ് റെസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തി. ഇവര്‍ 4 സംഘങ്ങളായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. കാരമൂട് - സിആര്‍പിഎഫ് റോഡിലേക്കുള്ള ഗതാഗതം സുരക്ഷയുടെ ഭാഗമായി നിയന്ത്രിച്ചിരുന്നു. പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തുകയും, ഡ്രോണ്‍ എത്തിച്ചു നിരീക്ഷിക്കാനും വൈകിട്ടോടെ നാട്ടുകാരെ അറിയിച്ച് നിരോധനാജ്ഞ ഏര്‍പ്പെടുത്തി മയക്കുവെടിവച്ച് പിടികൂടാനും തുടർന്ന് തീരുമാനിക്കുകയായിരുന്നു.