TRENDING:

LockDown | സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയ ആളുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തു; നടന്നു വീട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു

Last Updated:

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബൈക്ക് കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് നടന്ന് വീട്ടിൽ എത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു. നഗരൂർ കടവിള സ്വദേശി സുനിൽകുമാർ (57) ആണ് മരിച്ചത്. സത്യവാങ്മൂലം ഇല്ലെന്ന് ആരോപിച്ചാണ് പൊലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തത്.
advertisement

പഴക്കടയിൽ നിന്ന് പഴം വാങ്ങുന്ന സമയത്താണ് സുനിൽകുമാർ പൊലീസിന്റെ മുന്നിലകപ്പെട്ടത്. സത്യവാങ്മൂലം ഇല്ലാത്തതിന്റെ പേരിൽ 500 രൂപ പിഴയിട്ടു. എന്നാൽ, പിഴ അടയ്ക്കാൻ പണമില്ലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിനെ തുടർന്നാണ് ഇയാളുടെ ബൈക്ക് പൊലീസ് പിടിച്ചെടുത്തത്.

ബൈക്ക് പൊലീസ് പിടിച്ചെടുത്തതിനെ തുടർന്ന് സുനിൽകുമാർ കാൽനടയായി വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാൽ, രാവിലെ എട്ടരയോടെ പൊലീസ് തിരിച്ചയച്ചയാൾ വീട്ടിലെത്തി ഒൻപതരയോടെ കുഴഞ്ഞു വീഴുകയായിരുന്നു.

Triple Lockdown | സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിൽ വന്നു; നിയമം ലംഘിക്കുന്നവർക്കെതിരെ കര്‍ശന നടപടി

advertisement

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിന് മരുന്ന് കഴിച്ച് വരികയായിരുന്നു സുനിൽ കുമാർ. അതേസമയം, സുനിൽകുമാർ മരുന്ന് വാങ്ങി മടങ്ങുമ്പോഴാണ് പൊലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തതെന്ന് സുഹൃത്തുക്കൾ ആരോപിച്ചു.

അതേസമയം, സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിൽ വന്നു. കോവിഡ് വ്യാപനത്തിന്‍റെയും ടെസ്റ്റ് പോസിറ്റിവിറ്റി ഉയർന്നു നിൽക്കുന്നതിന്‍റെയും അടിസ്ഥാനത്തിൽ തിരുവനന്തപുരം. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ കഴിഞ്ഞ ദിവസം അർധരാത്രി മുതലാണ് നടപ്പിലായത്. കർശന നിയന്ത്രണങ്ങളാണ് ജില്ലാ അടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. നിയമ ലംഘകർക്ക് എതിരെ ശക്തമായ നടപടികൾ തന്നെ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

advertisement

അന്യസംസ്ഥാന ലോട്ടറി വില്‍പന വിലക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുറമെയാണ് ട്രിപ്പിൾ ലോക്ക്ഡൗണിന്‍റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കർശനമായ മാർഗമാണ് ട്രിപ്പിൾ ലോക്ഡൗൺ. നടപ്പിലാക്കിയ ജില്ലകളുടെ അതിർത്തി അടച്ചിടും. തിരിച്ചറിയൽ കാർഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവർക്ക് മാത്രമാണ്‌ യാത്രാ അനുമതി. ഒരു റോഡൊഴികെ കണ്ടെയ്ൻമെന്റ്‌ സോൺ മുഴുവനായും അടയ്ക്കും. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്ക് ധരിക്കാതിരിക്കുക, പ്രോട്ടോകോൾ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നടപടിക്ക്‌ വിധേയമാകും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
LockDown | സത്യവാങ്മൂലം ഇല്ലാതെ പുറത്തിറങ്ങിയ ആളുടെ ബൈക്ക് കസ്റ്റഡിയിൽ എടുത്തു; നടന്നു വീട്ടിലെത്തിയപ്പോൾ കുഴഞ്ഞുവീണ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories