അന്യസംസ്ഥാന ലോട്ടറി വില്‍പന വിലക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി
- Published by:Jayesh Krishnan
- news18-malayalam
Last Updated:
2018ലാണ് അന്യസംസ്ഥാന ലോട്ടറി നിരോധിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്
കൊച്ചി: അന്യസംസ്ഥാന ലോട്ടറി വില്‍പന വിലക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി. അതേസമയം സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. 2018ലാണ് അന്യസംസ്ഥാന ലോട്ടറി നിരോധിച്ച് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. എന്നാല്‍ കേരളം ലോട്ടറി മുക്ത സംസ്ഥാനമല്ലാത്തതിനാല്‍ അന്യസംസ്ഥാന ലോട്ടറിയുടെ വില്‍പന നിരോധിക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിജ്ഞാരപനം റദ്ദാക്കിയത്.
ഇതു സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അധികാരങ്ങള്‍ പരിഗണിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
advertisement
സംസ്ഥാനത്ത് വില്‍ക്കുന്ന ലോട്ടറിയുടെ വിശാദാംശങ്ങള്‍ ചോദിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. എന്നാല്‍ അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് ചുമതല സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഉദ്യോഗസ്ഥനായിരിക്കുമെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനത്തിലെ വകുപ്പ് ഭരണഘടന വിരുദ്ധമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 17, 2021 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അന്യസംസ്ഥാന ലോട്ടറി വില്‍പന വിലക്കിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി








