TRENDING:

അമ്മമാരെ പറയിപ്പിക്കാൻ പാടുണ്ടോ രാഹുൽ ​ഗാന്ധി? പരിഹസിച്ച് എ എൻ ഷംസീർ

Last Updated:

പ്രസം​ഗത്തെ പരാമർശിച്ചുകൊണ്ടാണ് ഷംസീറിന്റെ പ്രതികരണം. 'സ്വർണം കട്ടതാരപ്പ' എന്നുള്ള പാരഡി സോം​ഗ് രാഹുൽ പാടിയതിനെ അനുകരിച്ചാണ് ഷംസീർ പരാമർശിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് എ എൻ ഷംസീർ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി കേരളത്തിൽ രാഹുൽ ​ഗാന്ധി നടത്തിയ പ്രസം​ഗത്തെ പരാമർശിച്ചുകൊണ്ടാണ് ഷംസീറിന്റെ പ്രതികരണം. 'സ്വർണം കട്ടതാരപ്പ' എന്നുള്ള പാരഡി സോം​ഗ് രാഹുൽ പാടിയതിനെ അനുകരിച്ചാണ് ഷംസീർ പരാമർശിച്ചത്.
News18
News18
advertisement

'മലയാളം അറിയാത്തയാൾക്ക് പാട്ട് ഇം​ഗ്ലീഷിൻ എഴുതികൊടുത്തുവെന്നും അത് പാടുമ്പോൾ 'സ്വർണം കറ്റതാരപ്പ' എന്നേ വരൂ. ഇത് എല്ലാവരും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. അമ്മയെ പറയിപ്പിക്കുന്ന മക്കളാകാൻ പാടുണ്ടോ. രാഹുൽ ​ഗാന്ധി എന്ന ദേശീയ നേതാവിൽ നിന്ന് നിലവാരം പ്രതീക്ഷിക്കുന്നു'.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഛത്തീസ്​ഗഢിൽ കന്യാസ്ത്രീകളെ ആക്രമിച്ചവരോടൊപ്പമാണ് പിണറായി വിജയൻ നിന്നതെന്ന് ഇന്നലെ വന്നുപറഞ്ഞു. രാഹുൽ ​ഗാന്ധി നിങ്ങൾ ഈ രാജ്യത്തിന്റെ നേതാവാണ്. നിങ്ങൾ കളവ് പറയാൻ പാടില്ല. നിങ്ങളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് നിലവാരമാണ്. ആ നിലവാരം അദ്ദേഹത്തിന് ഉണ്ടാകുന്നില്ല. കെ സി വേണു​ഗോപാൽ ചെവി കടിക്കുന്നത് കൊണ്ടാണ് ആ നിലവാരം ഇല്ലാത്തത്. ഈ ചെവികടിയിൽ നിന്ന് മോചിതനായാൽ മാത്രമേ നിങ്ങൾ രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കിൽ കോൺ​ഗ്രസും രാഹുൽ ​ഗാന്ധിയുടെ ഒരു കാലവും രക്ഷപ്പെടില്ലെന്നും എ എൻ ഷംസീർ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമ്മമാരെ പറയിപ്പിക്കാൻ പാടുണ്ടോ രാഹുൽ ​ഗാന്ധി? പരിഹസിച്ച് എ എൻ ഷംസീർ
Open in App
Home
Video
Impact Shorts
Web Stories