TRENDING:

വടക്കഞ്ചേരി അപകടം; മരിച്ചവരിൽ ബാസ്ക്കറ്റ്ബോൾ ദേശീയതാരവും

Last Updated:

തൃശൂരിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകാനാണ് രോഹിത് ബസിൽ കയറിയതെന്നാണ് വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ ബാസ്‌കറ്റ് ബോള്‍ ദേശീയ താരവും. തൃശൂര്‍ നടത്തറ മൈനര്‍ റോഡ് സ്വദേശി രോഹിത് രാജ് (24) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു രോഹിത്. ഇദ്ദേഹം തൃശൂരിൽനിന്നാണ് കോയമ്പത്തൂരിലേക്ക് പോകാൻ ബസിൽ കയറിയതെന്നാണ് വിവരം. രോഹിതിന്റെ മൃതദേഹം ആലത്തൂര്‍ ആശുപത്രിയിലാണ്. ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.
advertisement

വാഹനത്തിനെതിരെ ഗുരുതര ക്രമക്കേടുകൾ ഇല്ലെന്ന് കോട്ടയം RTO

കോട്ടയം: വടക്കഞ്ചേരിയിൽ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര ക്രമക്കേടുകൾ ഇല്ലെന്ന് കോട്ടയം RTO അറിയിച്ചു. ഈ ബസിനെതിരെ ആകെയുള്ളത് നാല് കേസുകളാണ്. ലൈറ്റുകൾ അമിതമായി ഉപയോഗിച്ചതിന് ആണ് മൂന്ന് കേസുകൾ. മറ്റൊരു തവണ തെറ്റായ സ്ഥലത്ത് വാഹനം പാർക്ക്‌ ചെയ്തതിനാണ്. ഒരു കേസിൽ പിഴ അടക്കാത്തത് മൂലമാണ് ബ്ലാക്ക് ലിസ്റ്റിൽപെടുത്തിയത്.

Also Read- 'ഇനി ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും പാടില്ല'; വടക്കഞ്ചേരി അപകടത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

advertisement

വാഹനത്തിന് 2023 സെപ്റ്റംബർ 18 വരെ  ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്നും ആർടിഒ വ്യക്തമാക്കി. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്, ബ്ലാക്ക് ലിസ്റ്റിൽപ്പെട്ട വാഹനമാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. നിയമവിരുദ്ധമായി കളർ ലൈറ്റുകൾ മുന്നിലും അകത്തും സ്ഥാപിച്ചു. നിയമവിരുദിധമായി എയർ ഹോൺ സ്ഥാപിച്ചു. കൂടാതെ നിയമലംഘനം നടത്തി വാഹനമോടിച്ചെന്നും ഈ വാഹനത്തിനെതിരെ കേസ് ഉണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നതിനെക്കുറിച്ച് . കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നു ഓടിയിരുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും. അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാൻ കോട്ടയം ആർടിഒ നടപടി ആരംഭിച്ചു. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബസിന്റെ ആർസി ഉടമ അരുണിനെ ആർ ടി ഒ വിളിച്ചു വരുത്തും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വടക്കഞ്ചേരി അപകടം; മരിച്ചവരിൽ ബാസ്ക്കറ്റ്ബോൾ ദേശീയതാരവും
Open in App
Home
Video
Impact Shorts
Web Stories