പാർട്ടി എടുത്ത തീരുമാനമാണ് വ്യക്തമാക്കിയത്. ഗൗരവമായി ആലോചിച്ചാണ് പാർട്ടി തീരുമാനം എടുത്തത്. എല്ലാം പരിഗണിച്ചാണ് പാർട്ടി തീരുമാനമെന്നും അതാണ് ജനങ്ങൾക്ക് മുന്നിലുള്ളതെന്നും വിജയരാഘവൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് എൽ ഡി എഫ് നേടിയതെന്നും ഇത് ജനകീയ അംഗീകാരമാണെന്നും എ വിജയരാഘവൻ പറഞ്ഞു. ജനങ്ങൾക്ക് സർക്കാരിൽ വലിയ പ്രതീക്ഷയാണ് ഉള്ളത്. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് സർക്കാർ പ്രവർത്തിക്കും. ലളിതമായ സത്യപ്രതിജ്ഞ ചടങ്ങ് ആയിരിക്കും.
Rain Alert | മെയ് 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
advertisement
രണ്ടാം പിണറായി സർക്കാരിന്റെ മന്ത്രിസഭയിൽ ആകെ 21 മന്ത്രിമാർ ആണ് ഉള്ളത്. അതിൽ തന്നെ 17 പേരും പുതുമുഖങ്ങളാണ്. ഇത്രയും പുതുമുഖങ്ങൾ ഉൾപ്പെട്ട മറ്റൊരു മന്ത്രിസഭ കേരള ചരിത്രത്തിൽ ഇല്ല. 17 പേര്‍ ആദ്യമായി മന്ത്രിമാരാകുന്നവരാണ്. മുഖ്യമന്ത്രിയടക്കം നാലുപേര്‍ മാത്രമാണ് മുമ്പ് മന്ത്രിമാരായി പ്രവർത്തിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരില്‍ മൂന്നുപേര്‍ മാത്രമാണു മുമ്പ് മന്ത്രിമാരായിട്ടുള്ളവര്‍. ജനതാദളിലെ കെ കൃഷ്ണന്‍ കുട്ടിയും എൻ സി പിയിലെ മന്ത്രി എ കെ ശശീന്ദ്രനും കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായിരുന്നു. ചേലക്കരയിൽനിന്ന് ജയിച്ചു വന്ന സി പി എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ കെ രാധാകൃഷ്ണന്‍ 1996ലെ നായനാര്‍ മന്ത്രിസഭയില്‍ മന്ത്രിയും 2006ൽ വി.എസ് സർക്കാരിന്‍റെ കാലത്ത് സ്പീക്കറുമായിരുന്നു.
'അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ചുമതല ഒഴിയുന്നത്'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്ക്
എൽ.ഡി.എഫ് മന്ത്രിസഭ 2021-2026
CPIM
1.പിണറായി വിജയൻ (ധർമ്മടം)
2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )
3.കെ.രാധാകൃഷ്ണൻ (ചേലക്കര)
4.പി.രാജീവ് (കളമശ്ശേരി)
5.കെ.എൻ.ബാലഗോപാൽ (കൊട്ടാരക്കര)
6.സജി ചെറിയാൻ (ചെങ്ങന്നൂർ)
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)
9.വി.ശിവൻകുട്ടി (നേമം)
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)
11. വീണാ ജോർജ് (ആറൻമുള )
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)
CPl
13. പി.പ്രസാദ് (ചേർത്തല)
14.കെ.രാജൻ (ഒല്ലൂർ)
15.ജി.ആർ.അനിൽ (നെടുമങ്ങാട്)
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)
KCM
17. റോഷി അഗസ്റ്റിൻ (ഇടുക്കി)
JDS
18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)
NCP
19. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)
DKC
20. ആൻ്റണി രാജു (തിരുവനന്തപുരം)
INL
21. അഹമ്മദ് ദേവർകോവിൽ (കോഴിക്കാട് സൗത്ത് )
സിപിഎമ്മിൽനിന്ന് രണ്ടുപേരും സിപിഐയിൽനിന്ന് ഒരാളുമാണ് മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യം. ജെ ചിഞ്ചുറാണി സിപിഐയുടെ പ്രതിനിധിയായും പ്രൊഫ. ആർ ബിന്ദു, വീണ ജോർജ് എന്നിവർ സിപിഎമ്മിന്‍റെ പ്രതിനിധികളായും മന്ത്രിസഭയിൽ ഉണ്ടാകും. 64 വർഷത്തിനു ശേഷമാണ് സിപിഐയിൽനിന്ന് ഒരു വനിതാ മന്ത്രി വരുന്നത്. കേരള ചരിത്രത്തിൽ ആദ്യമായാണ് മൂന്നു വനിതകൾ മന്ത്രിസഭയിൽ അംഗമാകുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിൽ രണ്ടു വനിതകൾ മന്ത്രിമാരായിരുന്നു.