'അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ചുമതല ഒഴിയുന്നത്'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്ക്

Last Updated:

ധനകാര്യ മേഖലയിൽ ഒട്ടേറെ പ്രതിസന്ധികളും പരിമിതികളും വെല്ലുവിളി ഉയർത്തിയ കാലമാണ് കടന്നുപോയതെന്ന് തോമസ് ഐസക്ക് കുറിച്ചു.

തിരുവനന്തപുരം: അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ധനകാര്യമന്ത്രി സ്ഥാനത്തു നിന്ന് ചുമതല ഒഴിയുന്നതെന്ന് തോമസ് ഐസക്ക്. കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സർക്കാരിന്റെ നല്ല പ്രവർത്തനത്തിനുള്ള അംഗീകാരവും കൂടിയാണ് ഇടതുപക്ഷത്തിനു ലഭിച്ചിട്ടുള്ള വലിയ മാൻഡേറ്റ് എന്നും തോമസ് ഐസക്ക് പറഞ്ഞു.
ധനകാര്യ മേഖലയിൽ ഒട്ടേറെ പ്രതിസന്ധികളും പരിമിതികളും വെല്ലുവിളി ഉയർത്തിയ കാലമാണ് കടന്നുപോയതെന്ന് തോമസ് ഐസക്ക് കുറിച്ചു. GST യിലേക്കുള്ള പരിവർത്തനത്തിന്റെ അനിശ്ചിതത്വം, നോട്ടു നിരോധനം, പ്രളയ ദുരന്തങ്ങൾ പിന്നെ അവസാനം കോവിഡും. ഇതിനെയൊക്കെ മറികടക്കാനായത് ടീം ലീഡർ എന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ നേതൃപാടവവും ധനകാര്യ സെക്രട്ടറിയടക്കമുള്ള വകുപ്പിലെ ഓഫീസർമാരുടെയും ജീവനക്കാരുടെയും പ്രതിബദ്ധതയോടുകൂടിയ സഹകരണവും കൊണ്ടാണെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
'കാവൽമന്ത്രിസഭയായി തുടരുന്ന LDF സർക്കാരിന് ഇനി ഒരു ദിനവും കൂടി ബാക്കി. മെയ് 20ന് പുതിയ മന്ത്രിസഭ ചുമതലയേൽക്കും. കഴിഞ്ഞ അഞ്ചുവർഷക്കാലത്തെ സർക്കാരിന്റെ നല്ല പ്രവർത്തനത്തിനുള്ള അംഗീകാരവും കൂടിയാണ് ഇടതുപക്ഷത്തിനു ലഭിച്ചിട്ടുള്ള വമ്പിച്ച മാൻഡേറ്റ്.
advertisement
ധനകാര്യ മേഖലയിൽ ഒട്ടേറെ പ്രതിസന്ധികളും പരിമിതികളും വെല്ലുവിളി ഉയർത്തിയ കാലമാണ് കടന്നുപോയത്. GST യിലേക്കുള്ള പരിവർത്തനത്തിന്റെ അനിശ്ചിതത്വം, നോട്ടു നിരോധനം, പ്രളയ ദുരന്തങ്ങൾ പിന്നെ അവസാനം കോവിഡും. ഇതിനെയൊക്കെ മറികടക്കാനായത് ടീം ലീഡർ എന്ന നിലയിലുള്ള മുഖ്യമന്ത്രിയുടെ നേതൃപാടവവും ധനകാര്യ സെക്രട്ടറിയടക്കമുള്ള വകുപ്പിലെ ഓഫീസർമാരുടെയും ജീവനക്കാരുടെയും പ്രതിബദ്ധതയോടുകൂടിയ സഹകരണവും കൊണ്ടാണ്.
അവസാനദിവസങ്ങളിൽ വന്ന വാർത്തകൾ അത്യധികം സന്തോഷം നൽകുന്നവയാണ്. ചുമതലയൊഴിയുന്ന സന്ദർഭത്തിൽ അവ നൽകുന്ന അഭിമാനം കൂടി പങ്കുവെയ്ക്കുന്നു.
കിഫ്ബി വഴി ഇപ്പോൾ നടക്കുന്ന 43249.66 കോടി രൂപയുടെ പ്രവൃത്തികൾക്കായി ഇന്നത്തേതടക്കം 10790.66 കോടി രൂപ ചെലവാക്കിക്കഴിഞ്ഞു.
advertisement
ട്രഷറിയിലെ പ്രശ്നങ്ങൾ പരിഹരിച്ചൂവെന്നു പറയാം. പുതിയ സർവറിലേയ്ക്ക് Data മൈഗ്രേഷൻ ഇന്നലെ പൂർത്തിയായി. പൂർണ്ണ വിജയം.
കെഎസ്എഫ്ഇ അഞ്ചു ശതമാനം പലിശയ്ക്കു കോവിഡ് വായ്പാ പദ്ധതി ആരംഭിക്കുന്നു.
ലോട്ടറിയുടെ കാര്യത്തിലാണ് ഏറ്റവും ഉജ്ജ്വല വിജയമുണ്ടായത്. ബിജെപിയും ലോട്ടറി മാഫിയയും ചേർന്ന് ജി.എസ്.ടിയിൽ നാം ഉയർത്തിയ പ്രതിരോധം പൊളിച്ചു. ഈ സാഹചര്യത്തിൽ 2004ൽ ഉമ്മൻചാണ്ടി സർക്കാർ പിൻവലിച്ച ലോട്ടറി ചട്ടങ്ങൾ ചില മാറ്റങ്ങളോടെ പുനസ്ഥാപിച്ചു. ലോട്ടറി മാഫിയ ഇതിനെ ചോദ്യം ചെയ്തു. സിംഗിൾ ബഞ്ചിൽ തോറ്റു. പക്ഷെ കഴിഞ്ഞ ദിവസം അന്യസംസ്ഥാന ലോട്ടറി വ്യാപാരത്തിൽ നിയമം പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാനും നിയമ ലംഘനമുണ്ടെങ്കിൽ കേന്ദ്ര സർക്കാർ തീരുമാനം എടുക്കുന്നതു വരെ അവരുടെ പ്രവർത്തനം നിർത്തി വെയ്ക്കാനും സർക്കാരിന് അധികാരം നൽകുന്ന ചട്ട ഭേദഗതി ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചിരിക്കുന്നു. ലോട്ടറി മാഫിയയ്ക്കെതിരെ നാം പോരാടി നേടിയ നേട്ടമാണിത്. ലോട്ടറി വകുപ്പും, നികുതി വകുപ്പും ഹൈക്കോടതിയിലെ ചുമതലപ്പെട്ട അഭിഭാഷകരും ഒറ്റമനസോടെ നയിച്ച പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന വിജയം.
advertisement
കയർ ഡയറക്ടറേറ്റിൽ നിന്നുമുള്ള സന്ദേശമാണ് അവസാനത്തേത്. ഈ കോവിഡ് വർഷത്തിൽ കയർ ഉൽപ്പാദനത്തിൽ തലേക്കൊല്ലത്തെ അപേക്ഷിച്ച് 22 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഈ സർക്കാർ ചുമതല ഏൽക്കുമ്പോൾ കയർ ഉല്പാദനം 73000 ക്വിന്റലായിരുന്നു. മാർച്ചിൽ അത് 2.5 ലക്ഷം ക്വിന്റലായിട്ടാണ് ഉയർന്നത്. നാലുലക്ഷം ക്വിന്റൽ ഉൽപ്പാദനശേഷി പുതിയ യന്ത്രങ്ങളിലൂടെ നേടിയിട്ടുണ്ട്. കോവിഡ് പിൻവലിയുമ്പോൾ കയർ വ്യവസായത്തിലുണ്ടാകാൻ പോകുന്ന കുതിപ്പ് വിസ്മയകരമായിരിക്കും.
അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ചുമതല ഒഴിയുന്നത്. ഇവിടെ എടുത്തു പറഞ്ഞ നേട്ടങ്ങൾ സന്തോഷത്തിന്റെ മാറ്റു കൂട്ടുന്നവയാണ്. ധനവകുപ്പ്, നികുതി വകുപ്പ്, ട്രഷറി, ലോട്ടറി, കിഫ്ബി, കെ.എസ്.എഫ്.ഇ, കെ.എഫ്.സി, സ്റ്റേറ്റ് ഇൻഷ്വറൻസ്, കയർ വകുപ്പും കയർ പൊതുമേഖലാ സ്ഥാപനങ്ങളും എല്ലാം വലിയ പിന്തുണയാണ് നൽകിയത്. ജീവനക്കാർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.'
advertisement
മെയ് 20ന് ഉച്ച കഴിഞ്ഞ് മൂന്നരയ്ക്കാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ചുമതല ഒഴിയുന്നത്'; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് തോമസ് ഐസക്ക്
Next Article
advertisement
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
ട്രംപ് കുടിയേറ്റ നയം കര്‍ശനമാക്കിയതോടെ യുഎസിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസകളില്‍ 44% കുറവ്
  • ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വിസ 44% കുറച്ചു.

  • 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 19.1% കുറവാണ് യുഎസ് വിദ്യാര്‍ത്ഥി വിസകളുടെ എണ്ണത്തില്‍ ഉണ്ടായത്.

  • ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ഉപയോഗിക്കുന്ന എച്ച്-1ബി വിസ ഫീസും യുഎസ് അടുത്തിടെ ഉയര്‍ത്തി.

View All
advertisement