കേന്ദ്ര ഏജന്‍സികള്‍ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യത്തിന് എതിരാളികള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണ്. സ്വര്‍ണക്കള്ളക്കടത്ത് കേസിലടക്കം യഥാര്‍ഥ ഉറവിടം കണ്ടെത്തുന്നില്ല. അതൊഴിച്ച് മറ്റെല്ലാം പുറത്തുവിടുന്നു. തെരഞ്ഞെടുപ്പ് ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരേ അനാവശ്യ ആക്ഷേപം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
advertisement
സ്പീക്കറും ചില മന്ത്രിമാരും സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുച്ചെന്നായിരുന്നു കെ സുരേന്ദ്രന്റെ ആരോപണം. സ്പീക്കര്‍ നടത്തിയ നിരവധി വിദേശയാത്രകള്‍ ദുരൂഹമാണ്. അധോലോക സംഘങ്ങളെ സഹായിക്കാന്‍ പദവികള്‍ ദുരുപയോഗം ചെയ്തെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 08, 2020 3:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്പീക്കറെ അപമാനിക്കാൻ ശ്രമം; കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് കിട്ടി?' എ.വിജയരാഘവൻ