ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ഓട്ടോയിൽ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണകുമാർ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പ്രാവമ്പലത്തെ സലാഹുദ്ദീൻ ട്രേഡേഴ്സിലെ ഡ്രൈവർ ആയിരുന്നു.
വീടുമായി അകന്നു കഴിഞ്ഞിരുന്ന ഇയാൾ കഴിഞ്ഞ ഒരു വർഷമായി കോവളം സ്വദേശിനിയായ യുവതിക്കൊപ്പമായിരുന്നു താമസം. രാവിലെ ജോലിക്കു പോയ ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടം.
Also Read- കൊട്ടാരക്കരയിൽ അമ്മയ്ക്കൊപ്പം കടയിൽ സാധനം വാങ്ങാൻ പോയ 12 കാരനെ കാണാതായി
advertisement
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്നു. ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും തലയ്ക്ക് മാരകമായി പരിക്കേറ്റുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. ആശ, വിഷ്ണു എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.