കൊട്ടാരക്കരയിൽ അമ്മയ്ക്കൊപ്പം കടയിൽ സാധനം വാങ്ങാൻ പോയ 12 കാരനെ കാണാതായി
- Published by:Naseeba TC
- news18-malayalam
Last Updated:
രാത്രി എട്ട് മണിയിടെയാണ് കുട്ടിയെ കാണാതെയാകുന്നത്
കൊല്ലം: കൊട്ടാരക്കര കിഴക്കെത്തെരുവിൽ പന്ത്രണ്ടു വയസ്സുകാരനെ കാണാതെയായി. പള്ളിമുക്ക് സ്വദേശി അനിതയുടേയും അനിൽകുമാറിന്റേയും മകൻ അജയ് കുമാറിനെയാണ് കാണാതെയായത്. കഴിഞ്ഞദിവസം മാതാവ് അനിതയോടൊപ്പം പള്ളിമുക്കിലെ കടയിൽ സാധനം വാങ്ങാനായി പോയിരുന്നു.
സാധനം വാങ്ങി അനിത കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്തു നിന്നിരുന്ന അജയകുമാറിനെ കാണാതെയാവുകയായിരുന്നു. കൊട്ടാരക്കര പോലീസിൽ പരാതി നൽകുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തെരെച്ചിലുകൾ നടത്തുകയും ചെയ്തെങ്കിലും വിദ്യാർത്ഥിയെ കണ്ടത്താനായില്ല.
രാത്രി എട്ട് മണിയിടെയാണ് കുട്ടിയെ കാണാതെയാകുന്നത്. കിഴക്കെത്തെരുവ് സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിയാണ് അജയ്. കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottarakkara,Kollam,Kerala
First Published :
August 05, 2023 6:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊട്ടാരക്കരയിൽ അമ്മയ്ക്കൊപ്പം കടയിൽ സാധനം വാങ്ങാൻ പോയ 12 കാരനെ കാണാതായി