കേന്ദ്രത്തിലും കേരളത്തിലും ഭരണം നടത്തുന്നത് ജനവിരുദ്ധ സർക്കാരുകളാണ്. സാധാരണക്കാരന് കേരളത്തിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ്. ശമ്പളമില്ല, പെൻഷനില്ല, കത്തിക്കയറുന്ന അവശ്യസാധനങ്ങളുടെ വില, വന്യജീവി പ്രശ്നങ്ങൾ. എന്നാൽ സർക്കാരിന്റെ ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്ന് അച്ചു ആരോപിച്ചു. നാലുലക്ഷം കോടി കടത്തിലാണ് കേരളം. ഇനിയും കടമെടുത്ത് എങ്ങോട്ടാണ് കേരളം കൂപ്പുകുത്തേണ്ടതെന്നും അച്ചു കൂട്ടിച്ചേര്‍ത്തു.
Also Read - കണ്ണൂർ പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 7 സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി
'എന്തിനാണ് സിപിഎം ഇപ്പോൾ ബോംബ് ഉണ്ടാക്കുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ളപ്പോഴാണ് നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നിൽക്കണം. എത്ര അമ്മമാർക്കാണ് മക്കളെ നഷ്ടപ്പെട്ടിരിക്കുന്നത്. 51 വെട്ട് വെട്ടി നിങ്ങൾ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ മുഖമാണ് അക്രമ രാഷ്ട്രീയം എന്ന് പറയുമ്പോൾ ആദ്യം ഓടിയെത്തുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകങ്ങൾ ഓർമയില്ലേ. ആൾക്കൂട്ട വിചാരണ ചെയ്തു നിങ്ങൾ കൊന്ന അരിയിൽ ഷുക്കൂറിന്റെ കഥ നിങ്ങൾക്ക് ഓർമയില്ലേ. ആൾക്കൂട്ട വിചാരണ പരമ്പരയുടെ തുടർച്ചയാണ് പൂക്കോട് വെറ്ററിനറി കോളജിൽ നടന്ന സിദ്ധാർഥന്റെ കൊലപാതകം’ – അച്ചു ഉമ്മൻ പറഞ്ഞു.
advertisement