സ്വകാര്യ ബസ് സമയം തെറ്റിച്ച് ആറ്റുകാൽ സർവ്വീസ് നടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ഡിറ്റിഒ തടഞ്ഞതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. സ്ഥലത്തെത്തിയ പൊലീസ് സ്വകാര്യ ബസിന് അനുകൂല നിലപാട് സ്വീകരിച്ചതായിരുന്നു സംഘർഷത്തിലേയ്ക്ക് നയിച്ചതും. ഇതിൽ സ്വകാര്യ ബസ് സമയം തെറ്റിച്ചാണ് സർവ്വീസ് നടത്തിയതെന്ന് ആർടിഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. ബസ് ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ആറ്റുകാൽ മേഖലയിൽ സ്വകാര്യ ബസുകൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് സ്ക്വാർഡിനെ നിയോഗിക്കും. പ്രത്യേക സ്ക്വാർഡിന് ഡിസ്ട്രിക് ട്രാൻസ്പോർട്ട് ഓഫീസർ രൂപം നൽകി. ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവം കഴിയുന്നത് വരെയാണ് പ്രത്യേക സ്ക്വാർഡ് പ്രവർത്തിക്കുക. തുടർ അന്വേഷണത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധീപിനെയും ആർടിഒ ചുമതലപ്പെടുത്തി.
advertisement
MORE NEWS:വോട്ടർ ഐ.ഡി കാർഡിൽ 'നായ'യുടെ ചിത്രം [NEWS]ഉംറ തീർത്ഥാടനം താൽക്കാലികമായി റദ്ദാക്കി സൗദി അറേബ്യ [NEWS]സംസ്ഥാന വനിതാരത്‌ന പുരസ്കാരം പ്രഖ്യാപിച്ചു [PHOTO]