TRENDING:

'ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്റെ നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന്' ; ഹരീഷ് പേരടി

Last Updated:

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ സംസ്ഥാനത്തെ ഭരണകൂട ഫാസിസത്തിൽ മൂന്ന് സ്ത്രീകളാണ് അപമാനിക്കപ്പെട്ടതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിത ഫിലിം ഫെസ്റ്റിവലില്‍ നിന്ന് 'അസംഘടിത' സിനിമ ഒഴിവാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായിക കുഞ്ഞില മാസിലമണിയക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സംവിധായികയക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.
advertisement

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ സംസ്ഥാനത്തെ ഭരണകൂട ഫാസിസത്തിൽ മൂന്ന് സ്ത്രീകളാണ് അപമാനിക്കപ്പെട്ടതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. ശക്തമായ സ്ത്രീപക്ഷ സിനിമയുടെ സംവിധായികയാണ് തൂക്കി വലിച്ച് കടക്ക് പുറത്തെന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡംവച്ചതെന്ന് അദ്ദേഹം വിമർശിച്ചു.

 Also Read- വനിതാ ഫിലിം ഫെസ്റ്റിവലിൽ നിന്ന് വിധു വിൻസൻ്റ് സിനിമ പിൻവലിച്ചു: കുഞ്ഞിലയുടെ അറസ്റ്റിൽ പ്രതിഷേധിച്ച്

ആൺ പെൺ വ്യത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണെന്നും ഹരീഷ് പേരടി പരിഹസിച്ചു.

advertisement

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

കുഞ്ഞില,കെ.കെ.രമ,ആനി രാജ..രണ്ട് നാൾക്കുള്ളിൽ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ..അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകൾ... ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു അസംഘടിതർ...

Also Read- സിനിമ ഒഴിവാക്കിയതിനെതിരെ വനിതാ ചലച്ചിത്ര മേളയില്‍ പ്രതിഷേധം; സംവിധായിക കുഞ്ഞില മസിലാമണി കസ്റ്റഡിയില്‍

കോഴിക്കോട്ടെ കോളാബിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതകർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ല...

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അടിമകൾ ചെരുപ്പ് നക്കുകയെന്നത് അവരുടെ വിധിയാണ് ...(പുതിയ കാലത്തെ ഭാഷ) ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്..അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്...ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്...ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണ്...സഹിക്കാവുന്നതിന്റെയും അപ്പുറമെത്തി കാര്യങ്ങൾ

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഉള്ളതെല്ലാം വിറ്റുപെറുക്കി ഈ ചെകുത്താന്റെ നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന്' ; ഹരീഷ് പേരടി
Open in App
Home
Video
Impact Shorts
Web Stories