TRENDING:

'ബച്ചന്റെ ഉയരമെനിക്കില്ല; മന്ത്രി പറഞ്ഞതിൽ വിഷമവും ഇല്ല': പ്രതികരണവുമായി ഇന്ദ്രൻസ്

Last Updated:

''ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നിയമസഭയിൽ മന്ത്രി വി എൻ വാസവൻ നടത്തിയ പരാമർശത്തിൽ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് നടന്‍ ഇന്ദ്രൻസ്. അമിതാഭ് ബച്ചനെ പോലെ ഉയരമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിന്റെ വലിപ്പത്തിലായി എന്നായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്. മന്ത്രിയുടെ പരാമർശം ബോഡി ഷെയിമിങ് ആണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടുകയും തുടർന്ന് മന്ത്രിസഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുകയും ആയിരുന്നു. മന്ത്രി തന്നെ ഈ പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യാൻ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു.
advertisement

Also Read- സംസ്ഥാനത്ത് ഇന്നുപകൽ വിവിധ ഭാഗങ്ങളിലുണ്ടായ 5 അപകടങ്ങളിലായി 8 പേർ മരിച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതു വാർത്തയായതിന് പിന്നാലെയായിരുന്നു ഇന്ദ്രൻസ് പ്രതികരണവുമായി എത്തിയത്. ‘‘ഇന്ത്യാ രാജ്യത്ത് എല്ലാവർക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതിൽ എനിക്കു വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ ഞാൻ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിങ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട്” – ഇന്ദ്രൻസ് മനോരമ ന്യൂസിനോട് പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബച്ചന്റെ ഉയരമെനിക്കില്ല; മന്ത്രി പറഞ്ഞതിൽ വിഷമവും ഇല്ല': പ്രതികരണവുമായി ഇന്ദ്രൻസ്
Open in App
Home
Video
Impact Shorts
Web Stories