TRENDING:

'റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണിലാണ്..മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്'; സലിംകുമാര്‍

Last Updated:

പുതിയ തലമുറയ്ക്ക് കേരളത്തോട് അവർക്ക് പരമപുച്ഛമാണെന്നും അവരെ സംസ്കാരം പഠിപ്പിക്കണമെന്നും സലിംകുമാർ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണ്‍ വിളിച്ച് നടക്കുകയാണെന്ന് നടന്‍ സലിംകുമാര്‍. പുതിയ ഡിസിസി ഓഫീസിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കോഴിക്കോട് സംഘടിപ്പിച്ച ത്രിവർണോത്സവം പരിപാടിയിൽ സംസാരിക്കവെയാണ് നടന്റെ പരാമർശം. പെണ്‍പിള്ളേരെല്ലാം നടന്നുപോകുന്നത് മൊബൈലില്‍ സംസാരിച്ചുകൊണ്ടാണെന്നും എന്താണിവര്‍ക്കിത്ര സംസാരിക്കാനുള്ളതെന്നും സലിം കുമാര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ഇത്രയും ഫോണ്‍ കോള്‍ ഉണ്ടാകില്ലെന്നും ഇവരെല്ലാം പഠിക്കുന്ന കുട്ടികളാണെന്നും നടൻ പറയുന്നു.
News18
News18
advertisement

കേരളത്തോട് അവര്‍ക്ക് പരമപുച്ഛമാണെന്നും അവരെ സംസ്‌കാരം പഠിപ്പിക്കണമെന്നും സലിംകുമാര്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നടന്റെ വാക്കുകൾ ഇങ്ങനെ,' 'ഞാൻ പറവൂരിൽ നിന്ന് കോഴിക്കോട് വരെയുള്ള യാത്രയിൽ റോഡിലൂടെ പോകുന്ന പെൺകുട്ടികളെല്ലാം ഫോണിൽ സംസാരിച്ച് വരുന്നതാണ് കണ്ടത്. നിങ്ങളിനി ശ്രദ്ധിച്ചോ. ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോദിക്കുണ്ടാവൂല ഈ തിരക്ക്. പഠിക്കുന്ന പിള്ളേരാണ്. ഒരാളല്ല. എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല. ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്'. പരിപാടിയില്‍ നിന്നുള്ള വിഡിയോ പുറത്തുവന്നതിന് പിന്നാലെ നടന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. അതേസമയം , ആശ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെയും സലിംകുമാർ വിമർശിച്ചു. പഴനിയിലും ശബരിമലയിലുമൊക്കെ ചെയ്യേണ്ട പൂജകൾ ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിലാണ് സ്ത്രീകൾ ചെയ്യുന്നത്. മുട്ടിലിഴയുന്നതും തലമുണ്ഡനം ചെയ്യുന്നതുമൊക്കെയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'റോഡിൽ പോകുന്ന പെണ്‍കുട്ടികളെല്ലാം ഫോണിലാണ്..മോദിക്കുണ്ടാവില്ല ഇത്ര തിരക്ക്'; സലിംകുമാര്‍
Open in App
Home
Video
Impact Shorts
Web Stories