കോവിഡ് പശ്ചാത്തലത്തിൽ കേസ് നീണ്ടു പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങൾ അടക്കം മൊഴി മാറ്റുകയും ചെയ്തു. ഇതിനുപിന്നിൽ ദിലീപിൻറെ സ്വാധീനം ആണെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ പ്രതിയും പിന്നീട് മാപ്പ്സാക്ഷിയും ആയ വിപിൻ ലാലിനെ ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയായ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയിരുന്നു.
ഇത് ദിലീപ് പറഞ്ഞപ്രകാരം ആയിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ സാക്ഷികളെ സ്വാധീനിച്ചത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല.
advertisement
ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി എറണാകുളം വിചാരണ കോടതി കോടതി തള്ളിയത്. 2017 ജൂലൈ പത്തിനാണ് കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത്.
You may also like:സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്ക് സാധ്യത; ഫീസ് പുനർനിർണയിക്കണമെന്ന് സുപ്രീം കോടതി
കേസിലെ മാപ്പുസാക്ഷി വിപിൻ ലാലിനെ കസ്റ്റഡിയിലെടുക്കാൻ സിബിഐ പ്രത്യേക കോടതി ജനുവരി ഇരുപതിന് ഉത്തരവിട്ടിരുന്നു. നടിയെ ആക്രമിച്ച കേസിലെ പത്താം പ്രതിയും മാപ്പുസാക്ഷിയുമായ വിപിൻലാൽ ജാമ്യം എടുക്കാതെ ജയിൽ മോചിതനായ സാഹചര്യത്തിലാണ് കസ്റ്റഡിയിലെടുത്ത് ഹാജരാക്കാൻ കോടതിയുടെ നിർദ്ദേശം.
വിപിൻ ലാലിന്റെ പരാതിയിൽ സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ പി.എ പ്രദീപിനെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് വിപിൻ ലാൽ ജാമ്യത്തിൽ ഇറങ്ങിയതിന്റെ രേഖകൾ ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ കോടതി നടത്തിയ പരിശോധനയിലാണ് വിപിൻ ലാലിന് ജാമ്യം നൽകിയിരുന്നില്ലെന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ വിശദീകരണം നൽകാനാണ് വിയ്യൂർ ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനെ കോടതി വിളിച്ചുവരുത്തിയത്. മാപ്പുസാക്ഷിയെ വിട്ടയച്ചത് സംബന്ധിച്ച് തൃപ്തികരമായ മറുപടി നൽകാത്തതിനാലാണ് കോടതി ജയിൽ സൂപ്രണ്ടിനെ ശകാരിച്ചത്.