സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്ക് സാധ്യത; ഫീസ് പുനർനിർണയിക്കണമെന്ന് സുപ്രീം കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
ഫീസ് നിർണയ സമിതിയുമായി സഹകരിക്കണം എന്ന് മാനേജ്മെന്റുകളോട് കോടതി. മാനേജ്മെന്റുകളുടെ ഭാഗം കൂടി കേട്ടശേഷം ഫീസ് പുനർ നിർണയിക്കണം. രേഖകൾ സമർപ്പിക്കൻ ഫീസ് നിർണയ സമിതി അവസരം നൽകണം എന്നും കോടതി.
ന്യൂഡൽഹി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജ് വിദ്യാർഥികകളുടെ ഫീസ് പുനർണർണയിക്കണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ നാല് അക്കാദമിക് വർഷത്തെ ഫീസ് പുനർനിർണയിക്കണമെന്നാണ് ഫീസ് നിർണയ സമിതിക്ക് കോടതി നിർദേശം നൽകിയത്. 2017 മുതൽ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ 12000 ത്തോളം വിദ്യാർത്ഥികളെ ബാധിക്കുന്ന വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഫീസ് നിർണയ സമിതിയുമായി സഹകരിക്കണം എന്ന് മാനേജ്മെൻ്റുകളോട് കോടതി ആവശ്യപ്പെട്ടു.
മാനേജ്മെൻ്റ്കളുടെ ഭാഗം കൂടി കേട്ട ശേഷം
ഫീസ് പുനർ നിർണയിക്കണം. രേഖകൾ സമർപ്പിക്കാൻ ഫീസ് നിർണയ സമിതി അവസരം നൽകണം എന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഓരോ മെഡിക്കൽ കോഴ്സിനും ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തിലാകണം ഫീസ് നിശ്ചയിക്കേണ്ടതെന്നും മെഡിക്കൽ കോളേജുകളിലെ വിദ്യാഭ്യാസ ഇതര ചെലവുകൾ ഫീസ് നിശ്ചയിക്കുമ്പോൾ കണക്കിലെടുക്കരുതെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കോളേജുകൾ നൽകുന്ന ശുപാർശ പരിശോധിക്കാൻ മാത്രമേ ഫീസ് നിർണ്ണയ സമിതിക്ക് അധികാരം ഉള്ളുവെന്ന് മാനേജ്മെന്റുകളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു.
advertisement
അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയിൽ വാർഷിക ഫീസായി പതിനൊന്ന് ലക്ഷം രൂപ വിദ്യാത്ഥികളിൽ നിന്ന് ഈടാക്കാൻ 2017 ൽ സുപ്രീം കോടതി അനുവദിച്ചിരുന്നു. 11 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയായിരുന്നു കോളേജുകൾ ആവശ്യപ്പെട്ട ഫീസ്. നടത്തിപ്പുചെലവ് സംബന്ധിച്ച് കോളേജുകൾ ഹാജരാക്കിയ രേഖകൾ പരിശോധിച്ച ഫീസ് നിർണയ സമിതി നാലര ലക്ഷം മുതൽ അഞ്ചര ലക്ഷം വരെ ആയി ഫീസ് നിശ്ചയിച്ചിരുന്നു.
advertisement
Also Read- അയൽവാസിയെ കൊന്ന് ഹൃദയം പാചകം ചെയ്ത് കഴിച്ചു; മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കൊലയാളി
സമിതി നിശ്ചയിച്ച ഫീസ് 2019 ൽ ഹൈക്കോടതി റദ്ദാക്കി.കോളേജുകൾ സമർപ്പിക്കുന്ന രേഖകൾ കൂടി പരിശോധിച്ച ശേഷം വീണ്ടും ഫീസ് നിശ്ചയിക്കാനെന്ന് സമിതിയോട് ഹൈക്കോടതി അവശ്യപ്പെട്ടു. എന്നാൽ നേരത്തെ നിശ്ചയിച്ച ഫീസ് സമിതി എന്ന് സമിതി ആവർത്തിച്ചു. ഇതിന് എതിരെ മാനേജുമെന്റുകൾ നൽകിയ ഹർജിയിൽ ആണ് ഹൈകോടതി തന്നെ ഫീസ് നിർണയിക്കാൻ നടപടി തുടങ്ങുകയായിരുന്നു. ഇതിനായി ഫീസ് നിശ്ചയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ സ്വകാര്യ മെഡിക്കൽ കോളേജുകളോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 25, 2021 12:37 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്വാശ്രയ മെഡിക്കൽ ഫീസ് വർധനയ്ക്ക് സാധ്യത; ഫീസ് പുനർനിർണയിക്കണമെന്ന് സുപ്രീം കോടതി