TRENDING:

Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍

Last Updated:

Actress Sunny Leone has filed an anticipatory bail application in Kerala High Court | | താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നാണ് സണ്ണി ലിയോണി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. അഞ്ചു തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പ്രോഗ്രാം നടത്താനായില്ല. എപ്പോൾ ആവശ്യപ്പെട്ടാലും ചടങ്ങില്‍ പങ്കെടുക്കും എന്നായിരുന്നു നടിയുടെ മൊഴി.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: വഞ്ചനാ കുറ്റത്തിന് ക്രൈബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിൽ മുന്‍കൂർ ജാമ്യാപേക്ഷയുമായി നടി സണ്ണി ലിയോണി. ഹൈക്കോടതിയിലാണ് സണ്ണി ലിയോണി മുൻകൂർ ജാമ്യാപേക്ഷ നല്‍കിയത്. സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ കഴിഞ്ഞ ദിവസം സണ്ണി ലിയോണിയെ കൊച്ചി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
advertisement

ഡി വൈ എസ് പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിൽ ആയിരുന്നു ചോദ്യം ചെയ്യല്‍. പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിൻ മേലായിരുന്നു ചോദ്യം ചെയ്യല്‍. 2016 മുതല്‍ വിവിധ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാമെന്ന് അവകാശപ്പെട്ട് 29 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നാണ് സണ്ണി ലിയോണി ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയത്. അഞ്ചു തവണ ഡേറ്റ് നല്‍കിയിട്ടും സംഘാടകന് പ്രോഗ്രാം നടത്താനായില്ല. എപ്പോൾ ആവശ്യപ്പെട്ടാലും ചടങ്ങില്‍ പങ്കെടുക്കും എന്നായിരുന്നു നടിയുടെ മൊഴി. സംഘാടകരുടെ പിഴവു മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നും താൻ നിരപരാധിയാണെന്ന് ചൂണ്ടികാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

advertisement

You may also like:'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ് [NEWS]അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയ 13 കാരനെതിരെ കേസ് [NEWS] 'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ [NEWS]

advertisement

പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് ക്രൈബ്രാഞ്ച് സംഘം കൊച്ചിയില്‍ നടിയെ ചോദ്യം ചെയ്തത്. ക്രൈബ്രാഞ്ച് കൊച്ചി യൂണിറ്റ് ഡി വൈ എസ് പി ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്. അവധി ആഘോഷിക്കാനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സണ്ണി ലിയോണി കേരളത്തിലുണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ചോദ്യം ചെയ്യല്‍.

പെരുമ്പാവൂര്‍ സ്വദേശി ഷിയാസിന്റെ പരാതിയിൽ ആയിരുന്നു ക്രൈംബ്രാഞ്ച് നടപടി. 2016 മുതല്‍ കൊച്ചിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാമെന്ന് വാഗ്ദാനം നല്‍കി 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു ഷിയാസിന്റെ പരാതി. സണ്ണി ലിയോണിക്ക് പണം നല്‍കിയതിന്റെ രേഖകളടക്കമാണ് പരാതി നല്‍കിയിരുന്നത്.

advertisement

എന്നാല്‍, പരിപാടിയില്‍ പങ്കെടുക്കാന്‍ ഇപ്പോഴും സന്നദ്ധയാണെന്നാണ് സണ്ണി ലിയോണി ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നു. അഞ്ചു തവണ പരിപാടി മാറ്റിവെച്ചു. തന്റേതായ കാരണങ്ങള്‍ കൊണ്ടല്ല പരിപാടി മാറ്റിയത്. തിയതി നിശ്ചയിച്ച് അറിയിച്ചാല്‍ ഇനി വേണമെങ്കിലും പങ്കെടുക്കാമെന്നും താരം ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

കുടുബത്തോടൊപ്പം അവധി ആഘോഷിക്കാനാണ് സണ്ണി ലിയോണി കേരളത്തിൽ എത്തിയത്. പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങളുമായി സണ്ണി ഇൻസ്റ്റഗ്രാമിൽ എത്തിയിരുന്നു. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ട്. ഒരു മാസത്തെ സന്ദർശന പദ്ധതിയാണ് സണ്ണിക്ക് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നാടൻ മേട്ടിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോ സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം വന്നത് ഒരു പൂൾ വീഡിയോയാണ്. ഇപ്പോൾ വീണ്ടും പൂൾ ചിത്രങ്ങളുമായി സണ്ണി സോഷ്യൽ മീഡിയയിൽ എത്തുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ക്വറന്റീൻ കാലം ചിലവഴിക്കുന്നത് ഒരു റിസോർട്ടിലാണ്.

advertisement

ബോളിവുഡിലെ ഗ്ലാമർ താരമാണ് സണ്ണി ലിയോണി. 1981 മെയ് 13നാണ് കരഞ്ജിത്ത് കൗര്‍ വോഹ്യ എന്ന സണ്ണി ലിയോണി ജനിച്ചത്. അമേരിക്കന്‍ പൗരത്വം ഉള്ള ഇന്ത്യന്‍ വംശജയാണ് സണ്ണി. സിക്ക് പഞ്ചാബികളാണ് മതാപിതാക്കള്‍. നീലചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനുമുന്നേ ജെര്‍മ്മന്‍ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയര്‍മെന്റ് സംരംഭത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോണി എന്ന പേര് സ്വീകരിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Sunny Leone | പരിപാടി പറഞ്ഞു പറ്റിച്ച കേസ്: നടി സണ്ണി ലിയോണി മുന്‍കൂർ ജാമ്യത്തിന് ഹൈക്കോടതിയില്‍
Open in App
Home
Video
Impact Shorts
Web Stories