'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ
Last Updated:
2010ൽ തരൂർ പങ്കുവച്ച ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് കൊണ്ടാണ് ശോഭ സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
പാലക്കാട്: കോൺഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന് എതിരെ ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. 2010 ജനുവരി 23ന് ശശി തരൂർ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് പങ്കുവച്ച് കൊണ്ടാണ് ശോഭ സുരേന്ദ്രൻ തരൂരിന് എതിരെ രംഗത്തെത്തിയത്. കാർഷിക മേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എം പിയെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ശോഭ സുരേന്ദ്രന്റെ കുറിപ്പ് ആരംഭിക്കുന്നത്.
കോൺഗ്രസ് ഇത്രയേ ഉള്ളൂവെന്നും ബി ജെ പിയെ എതിർക്കാൻ രാജ്യത്തിന്റെ പുരോഗതിക്ക് വരെ തുരങ്കം വെക്കാനും നിലപാടുകളിൽ കടകം മറിയാനും ലവലേശം ജാള്യതയില്ലെന്നും ശോഭ സുരേന്ദ്രൻ കുറിപ്പിൽ ആരോപിക്കുന്നു.
ഓരോ വർഷവും ശേഖരിച്ച് വെയ്ക്കാൻ കഴിയാതെ ഗോതമ്പ് നമ്മൾ പാഴാക്കി കളയുന്നുണ്ടെന്നും ധാന്യങ്ങൾ ശേഖരിച്ചു വെയ്ക്കാൻ സ്വകാര്യ മേഖലയ്ക്ക് നൽകണമെന്നുമായിരുന്നു ശശി തരൂർ പങ്കുവെച്ചിരുന്ന ട്വീറ്റ്. 2010ൽ തരൂർ പങ്കുവച്ച ട്വീറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് കൊണ്ടാണ് ശോഭ സുരേന്ദ്രൻ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
advertisement
കേന്ദ്രസർക്കാർ കൊണ്ടു വന്ന കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭത്തെ അനുകൂലിക്കുന്ന നിലപാടാണ് ശശി തരൂർ എം പിയുടേത്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ കർഷകൻ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകൾക്ക് എതിരെ രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, രാജ്യദ്രോഹ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപിയും മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയും ഉൾപ്പെടെയുള്ളവർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS] ഒരേ സംഭവത്തിൽ ബി ജെ പി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലാണ് തരൂരിന് എതിരെ കേസ് എടുത്തിരിക്കുന്നത്. മലയാളി മാധ്യമപ്രവർത്തകൻ വിനോദ് ജോസ്, മാധ്യമപ്രവർത്തകരായ മൃണാൾ പാണ്ഡെ, സഫർ ആഗ, പരേഷ് നാഥ്, അനന്ത് നാഥ് എന്നിവരാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങൾക്ക് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് ബാലിശമാണെന്ന് ഇവർ കോടതിയെ അറിയിച്ചു.
advertisement
രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
എന്നാൽ, കഴിഞ്ഞദിവസം അന്താരാഷ്ട്ര തലത്തിൽ കർഷക സമരത്തിന് അനുകൂലമായ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നപ്പോൾ ഇതിനെതിരെ ഇന്ത്യയിൽ നിന്നുള്ള കായികതാരങ്ങളും ബോളിവുഡ് താരങ്ങളും രംഗത്ത് എത്തിയിരുന്നു. 'പുറത്തു നിന്നുള്ളവർ കാഴ്ചക്കാരായാൽ മതി, ഇന്ത്യയുടെ കാര്യം നോക്കാൻ ഇന്ത്യയ്ക്ക് അറിയാം' എന്ന സച്ചിൻ തെണ്ടുൽക്കറുടെ ട്വീറ്റിന് എതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നത്. ജോർജ് ഫ്ലോയിഡിന്റെ വധവുമായി ബന്ധപ്പെട്ട് അമേരിക്കയിലെ വംശീയാക്രമങ്ങൾക്ക് എതിരെ സച്ചിൻ ചെയ്ത ട്വീറ്റ് ചിലർ കുത്തി പൊക്കുകയും ചെയ്തു.
advertisement
സച്ചിൻ ഉൾപ്പെടെയുള്ളവരുടെ ട്വീറ്റുകൾക്ക് എതിരെയും ശശി തരൂർ രംഗത്ത് വന്നിരുന്നു. സർക്കാരിന്റെ പിടിവാശിയും ജനാധിപത്യവിരുദ്ധ നിലപാടുകളും കാരണം രാജ്യത്തിന്റെ നഷ്ടപ്പെട്ട ആഗോള പ്രതിച്ഛായ താരങ്ങളുടെ ട്വീറ്റ് കൊണ്ട് വീണ്ടെടുക്കാൻ കഴിയില്ലെന്നാണ് ശശി തരൂർ എം പി പ്രതികരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 06, 2021 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കാർഷികമേഖലയിൽ സ്വകാര്യ കമ്പനികൾക്ക് വേണ്ടി വാദിച്ച ഈ തിരുവനന്തപുരം എംപിയെ ഓർമ്മയുണ്ടോ?' - തരൂരിനെതിരെ ശോഭ സുരേന്ദ്രൻ