മുംബൈ: കോവിഡ് കാലം മനുഷ്യരിൽ പല തരത്തിലുള്ള മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. വീട്ടിൽ തന്നെയിരുന്ന് ജോലി ചെയ്യുന്നത് വ്യാപകമായതും കുട്ടികൾ ഓൺലൈനിൽ ക്ലാസുകളിൽ പങ്കെടുക്കുന്നതും സർവ സാധാരണമായി. എന്നാൽ, ഇതിനിടയിൽ തന്നെ കുട്ടികൾ മൊബൈൽ ഫോണും ഇന്റർനെറ്റും ദുരുപയോഗം ചെയ്യുന്നതിന്റെ ധാരാളം വാർത്തകളും രംഗത്തെത്തി. അവസാനമായി എത്തിയിരിക്കുന്ന കേസിൽ അശ്ലീല വീഡിയോ കാട്ടി പതിനാലുകാരിയെ ഭീഷണിപ്പെടുത്തിയതാണ്.
പതിനാലു വയസുള്ള പെൺകുട്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പതിമൂന്ന് വയസുള്ള ആൺകുട്ടിക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈയിലെ പടിഞ്ഞാറൻ പ്രദേശത്താണ് കേസ്. ലോക്ക് ഡൗൺ സമയത്ത് പെൺകുട്ടിയുമായി പതിമൂന്നുകാരൻ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുകയായിരുന്നു.
എന്നാൽ, താൻ ആരാണെന്നോ എന്താണെന്നോ സംബന്ധിച്ച് പതിമൂന്നുകാരൻ പെൺകുട്ടിയോട് യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. പക്ഷേ, രണ്ടു പേരും തമ്മിൽ ചാറ്റിംഗ് ആരംഭിക്കുകയും സുഹൃത്തുക്കളാകുകയും ചെയ്തിട്ടുണ്ട്.
You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]സുഹൃത്തുക്കളായതിനെ തുടർന്ന് ലോക്ക് ഡൗൺ സമയത്ത് ഇരുവരും ട്രൂത്ത് ഓർ ഡെയർ ഗെയിം കളിക്കാൻ ആരംഭിച്ചു. വീഡിയോ കോളിലൂടെ പെൺകുട്ടിയോട് ഡെയർ (ധൈര്യം) ആവശ്യപ്പെട്ടതിനു ശേഷം പതിമൂന്നുകാരൻ സ്ക്രീൻ റെക്കോർഡ് ചെയ്യുകയായിരുന്നു. സ്മാർട്ട് ഫോൺ കൈകാര്യം ചെയ്യാൻ പതിമൂന്നുകാരന് നന്നായി അറിയാമായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വീഡിയോ കോളിന് ശേഷം പെൺകുട്ടിയെ പതിമൂന്നുകാരൻ ഭീഷണിപ്പെടുത്താൻ ആരംഭിച്ചു. പതിമൂന്നുകാരന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ആയിരുന്നു ഭീഷണി. ആൺകുട്ടിയുടെ ഭീഷണിയെ തുടർന്ന് പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ പതിമൂന്നുകാരനെ ബ്ലോക്ക് ചെയ്തു. ഇതോടെ പെൺകുട്ടിയുടെ സുഹൃത്തിന് വീഡിയോ അയച്ചു നൽകി.
എന്നാൽ, പെൺകുട്ടിയുടെ സുഹൃത്ത് പതിമൂന്നുകാരനെ ബ്ലോക്ക് ചെയ്യുകയും പെൺകുട്ടിയെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ പതിനാലുകാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഐ പി വിലാസം തിരഞ്ഞെത്തിയതോടെ പെൺകുട്ടി താമസിക്കുന്ന അതേ തെരുവിലാണ് ഈ ആൺകുട്ടിയും താമസിക്കുന്നതെന്നും സ്കൂളിൽ ഒരുമിച്ചു പഠിക്കുന്ന പതിമൂന്നുകാരനാണ് പിന്നിലെന്നും കണ്ടെത്തുകയായിരുന്നു.
അതേസമയം, ലോക്ക്ഡൗൺ കാലയളവിൽ ആൺകുട്ടി കൂടുതൽ സമയവും മുറിയിൽ തന്നെ ആയിരുന്നു ചെലവഴിച്ചതെന്ന് പതിമൂന്നുകാരന്റെ മാതാപിതാക്കൾ പറഞ്ഞു. പതിമൂന്നുകാരന് എതിരായ ആദ്യ കുറ്റമായതിനാലും പ്രായപൂർത്തി ആകാത്തതിനാലും പോലീസ് നോട്ടീസ് അയച്ചു. കുറ്റപത്രം സമർപ്പിക്കുന്ന സമയത്ത് കുട്ടികളുടെ കോടതിയിൽ ഹാജരാകാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.