നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയപ്പോളും രവീന്ദ്രന്‍ പലവട്ടം ഹാജരാകാതിരിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രാവിലെ രവീന്ദ്രന്‍ എത്തിയിട്ടുണ്ട്.
ഇന്നു ഹാജരായില്ലെങ്കിൽ ഇഡി തുടർന്നും നോട്ടിസ് നൽകും. മൂന്നു തവണ നോട്ടിസ് നൽകിയിട്ടും ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഇ ഡി നീങ്ങിയേക്കും. ഫ്ലാറ്റ് നിർമിക്കാൻ യുഎഇയിലെ റെഡ് ക്രെസന്റ് സംഘടന കരാറുകാരായ യൂണിടാക്കിനു നൽകിയ 19 കോടി രൂപയിൽ 4.50 കോടി കോഴയായി നൽകിയെന്നാണ് ഇ ഡി കേസ്. കോഴ നൽകിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ എന്നിവരുമായുള്ള ബന്ധം, ഇടപാടുകൾ തുടങ്ങിയവ അറിയാനാണ് രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്.
advertisement
Also Read- സ്വപ്നയുമായുള്ള സ്വകാര്യ ചാറ്റ് പുറത്ത്; സി.എം രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യും
സ്വപ്നയുമായി ബന്ധമില്ലെന്ന നിലപാടാണു രവീന്ദ്രൻ സ്വീകരിച്ചിരുന്നത്. എന്നാൽ ഇവർ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങൾ ഇ ഡി ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇ ഡി ചോദ്യം ചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരെ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാകാം. കോഴ ഇടപാടിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധത്തെക്കുറിച്ചും ഇ ഡി ആരായാനിടയുണ്ട്.