TRENDING:

ബന്ധുനിയമനം കുറഞ്ഞ ശമ്പളത്തിനെന്ന് മന്ത്രി; പെട്രോളിനു മാത്രം മന്ത്രിബന്ധു ചോദിച്ചത് 8000 രൂപ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീലിനെതിരെയുള്ള കുരുക്ക് മുറുക്കി കൂടുതൽ തെളിവുകൾ രംഗത്ത്. തനിക്ക് കൂടുതൽ ആനുകുല്യങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രിബന്ധു അദീപ് കേരള സ്റ്റേറ്റ് മൈനോറീറ്റീസ് ഡെവലപ്മെന്‍റ് ഫിനാൻസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement

സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് തനിക്കു ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും വേണമെന്നാണ് ആവശ്യം. 2,50,000 രൂപ വാർഷിക ബോണസ് വേണമെന്നാണ് ഒരു ആവശ്യം

. കൂടാതെ, പെട്രോൾ, വിനോദം, വാഹനം തുടങ്ങിയ അലവൻസുകളും വേണം. അലവൻസ് ഉൾപ്പെടുത്തിയാൽ അദീബിന്‍റെ ശമ്പളം 118304 രൂപയാകും. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് അദീബിന് ലഭിച്ചിരുന്നത് 110000 രൂപയായിരുന്നു.

സംസ്ഥാനത്ത് ഓട്ടോ- ടാക്സി നിരക്കുകൾ വർദ്ധിപ്പിക്കാൻ ശുപാർശ

ഉയർന്ന ശമ്പളം ഒഴിവാക്കിയാണ് അദീബ് കോർപ്പറേഷനിൽ എത്തിയതെന്നായിരുന്നു മന്ത്രിയുടെ വാദം. നേരത്തെ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും ഡെപ്യൂട്ടഷന് പോയ ആൾക്ക് ആനുകൂല്യം ലഭിച്ചിരുന്നുവെന്നും അദീബ് വാദിക്കുന്നു.

advertisement

സനലിനെ ആശുപത്രിയിലെത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്കും ദൃക്‌സാക്ഷി ഹോട്ടലുടമയ്ക്കും വധഭീഷണി

ഒരുമാസം നൂറു ലിറ്റർ പെട്രോളിനുള്ള പണം, ന്യൂസ് പേപ്പർ/പീരിയോഡിക്കൽസ് അലവൻസ് ആയി 550 രൂപ, വിനോദത്തിനായി മാസം 500 രൂപ എന്നിങ്ങനെയാണ് ആവശ്യങ്ങൾ.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബന്ധുനിയമനം കുറഞ്ഞ ശമ്പളത്തിനെന്ന് മന്ത്രി; പെട്രോളിനു മാത്രം മന്ത്രിബന്ധു ചോദിച്ചത് 8000 രൂപ