TRENDING:

'ജോസ്മോന് മാനസാന്തരമുണ്ടാകുന്ന പക്ഷം നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാം'; പരിഹാസവുമായി ജയശങ്കർ

Last Updated:

'കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ.'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
advertisement

"കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. അതുകൊണ്ട് ആദർശ രാഷ്ട്രീയത്തിന്റെ അപ്പൊസ്തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു."- ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് കുറുപ്പ് പൂർണരൂപത്തിൽ

കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്, കടുത്ത നിയന്ത്രണങ്ങൾ കൂടിയേ തീരൂ; എന്നാലും ആദരിക്കേണ്ടവരെ ആദരിക്കാതെ വയ്യ. അതുകൊണ്ട് ആദർശ രാഷ്ട്രീയത്തിന്റെ അപ്പൊസ്തോലനും ബാറുടമകളുടെ മധ്യസ്ഥനുമായിരുന്ന കരിങ്ങോഴക്കൽ മാണി സാറിന്റെ സ്മരണ നിലനിർത്താൻ വെറും അഞ്ചു കോടി രൂപ മാറ്റിവെച്ചു.

advertisement

കോൺഗ്രസ് നേതൃത്വത്തിൻ്റെ വഞ്ചനയിലും ജോസഫ് ഗ്രൂപ്പിന്റെ കുതികാൽ വെട്ടിലും മനംനൊന്ത് കഴിയുന്ന ജോസ് കെ മാണിയും മലയോര കർഷകരും ഇതോടെ ഇടതുപക്ഷ മുന്നണിയിൽ ചേക്കേറും സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരായ സമരത്തിനു ശക്തി പകരും എന്നാണ് പ്രതീക്ഷ.

ജോസ്മോനു മാനസാന്തരമുണ്ടാകുന്ന പക്ഷം തിരുവനന്തപുരത്തും പാലായിലും മാണി സാറിന്റെ ഓരോ പ്രതിമ സ്ഥാപിക്കാനും വിരോധമില്ല. നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ജോസ്മോന് മാനസാന്തരമുണ്ടാകുന്ന പക്ഷം നോട്ടെണ്ണുന്ന മെഷീന് നികുതിയിളവും പ്രഖ്യാപിക്കാം'; പരിഹാസവുമായി ജയശങ്കർ
Open in App
Home
Video
Impact Shorts
Web Stories