TRENDING:

'നിങ്ങളെന്നെ ബിജെപിയാക്കി' അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് അഡ്വ ജയശങ്കര്‍

Last Updated:

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അബ്ദുല്ലക്കുട്ടിയും അഹിംസാ പാര്‍ട്ടിയും അത്ര സുഖത്തിലല്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: നരേന്ദ്ര മോദിയുടെ വികസന നേട്ടങ്ങളെക്കുറിച്ച് സംസാരിച്ച് എപി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയ സാഹചര്യത്തില്‍ 'നിങ്ങളെന്നെ ബിജെപിയാക്കി'യെന്ന ആത്മകഥ ഉടന്‍ പ്രതീക്ഷിക്കാമെന്ന് അഡ്വ ജയശങ്കര്‍. നേരത്തെ സിപിഎമ്മില്‍ നിന്ന് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിലേക്ക് പോയ സംഭവം വിശദീകരിച്ചാണ് ജയശങ്കറിന്റെ ഫേസ്ബുക് പോസ്റ്റ്.
advertisement

2009 ല്‍ അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസില്‍ ചേരുന്നത് നരേന്ദ്ര മോദിയുടെ ഗുജറാത്ത് വികസനത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു അദ്ദേഹം കോണ്‍ഗ്രസില്‍ ചേരുന്നത്. 'വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുള്ളക്കുട്ടിക്ക്. പനിനീര്‍പ്പൂ പോലെ പരിശുദ്ധന്‍, മാടപ്രാവിനെ പോലെ നിഷ്‌കളങ്കന്‍.' ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Also Read: 'അബ്ദുള്ളക്കുട്ടിയോട് വിശദീകരണം തേടും; ആലപ്പുഴയിലെ തോല്‍വി പഠിക്കും': KPCC

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'വയസ്സ് 52 ആയെങ്കിലും കുട്ടികളുടെ മനസ്സാണ് അബ്ദുല്ലക്കുട്ടിക്ക്. പനിനീര്‍പ്പൂ പോലെ പരിശുദ്ധന്‍, മാടപ്രാവിനെ പോലെ നിഷ്‌കളങ്കന്‍. മനസ്സില്‍ ഒന്നുവെച്ച് പുറത്തു മറ്റൊന്ന് പറയുന്ന സ്വഭാവമില്ല. അതുകൊണ്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു.

advertisement

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീര്‍ത്തിച്ചതിനാണ് 2009 ജനുവരിയില്‍ അബ്ദുല്ലക്കുട്ടിയെ സിപിഐ(എം) സസ്‌പെന്‍ഡ് ചെയ്തതും പിന്നീട് പുറത്താക്കിയതും. പിന്നീട് അദ്ദേഹം കെ സുധാകരന്റെ ശിഷ്യത്വം സ്വീകരിച്ച് കോണ്‍ഗ്രസില്‍ ചേരുകയും 'നിങ്ങളെന്നെ കോണ്‍ഗ്രസാക്കി' ആത്മകഥ എഴുതുകയും ചെയ്തു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ശേഷം അബ്ദുല്ലക്കുട്ടിയും അഹിംസാ പാര്‍ട്ടിയും അത്ര സുഖത്തിലല്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനു വേണ്ടി ശ്രമിച്ചു, ഫലമുണ്ടായില്ല.

നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങളെ പ്രകീര്‍ത്തിച്ചും ബിജെപിയുടെ ചരിത്ര വിജയത്തെ അഭിനന്ദിച്ചും കൊണ്ട് അത്ഭുതക്കുട്ടി വീണ്ടും വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണ്. അടുത്ത ചാട്ടം എങ്ങോട്ടെന്ന് വ്യക്തം.

advertisement

അബ്ദുല്ലക്കുട്ടി സാഹിബ്ബിന്റെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കുക: 'നിങ്ങളെന്നെ ബിജെപിയാക്കി'.'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നിങ്ങളെന്നെ ബിജെപിയാക്കി' അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയുടെ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാമെന്ന് അഡ്വ ജയശങ്കര്‍