TRENDING:

സ്പ്രിങ്ക്ളർ അന്വേഷണ സമിതി എവിടെ ? മൂന്നു മാസം പിന്നിട്ടിട്ടും റിപ്പോർട്ട് നൽകിയില്ല

Last Updated:

മൂന്നുമാസം പിന്നിട്ടിട്ടും സമിതിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാരിന് മുന്നിൽ എത്തിയിട്ടില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ അന്വേഷണം നിലച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ഏപ്രിൽ 20 നാണ് ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയത്. മുൻ ഐടി സെക്രട്ടറി കെ മാധവൻ നമ്പ്യാർ ഐഎഎസ്, മുൻ ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ. മൂന്നുമാസം പിന്നിട്ടിട്ടും സമിതിയുടെ റിപ്പോർട്ട് ഇതുവരെ സർക്കാരിന് മുന്നിൽ എത്തിയിട്ടില്ല.
advertisement

സ്പ്രിങ്ക്ളർ കരാർ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പശ്ചാത്തലത്തിലായിരുന്നു പുനഃപരിശോധനയ്ക്ക് സർക്കാർ തയ്യാറായത്. സംസ്ഥാനത്തെ പൊതുജനങ്ങളുടെ ആരോഗ്യ ഡേറ്റ അമേരിക്കൻ കമ്പനിക്ക് കൈമാറി എന്നായിരുന്നു ആരോപണം. പ്രതിഷേധം ശക്തമായതോടെ കരാറിൽ തിരുത്തലുകൾ വരുത്താൻ സർക്കാർ തയ്യാറായി. ഒപ്പം അന്വേഷണ സമിതിയെ നിയോഗിച്ചു.

TRENDING:ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]Porn Website| പ്ലസ് ടു ഫലമറിയാനുള്ള ലിങ്ക് ക്ലിക്ക് ചെയ്തപ്പോൾ എത്തിയത് അശ്ലീല സൈറ്റിലേക്ക്; വിദ്യാർഥികളും രക്ഷിതാക്കളും ഞെട്ടി [NEWS]Qatar World Cup മത്സരക്രമം പുറത്തിറക്കി ഫിഫ; കിക്കോഫ് 2022 നവംബര്‍ 21 ന് [NEWS]

advertisement

പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സമിതിയെ നിയോഗിച്ചതിനപ്പുറം സമയക്രമം ആയി റിപ്പോർട്ട് വാങ്ങിയെടുക്കാൻ സർക്കാരും ശ്രമിച്ചില്ല. നടപടിക്രമങ്ങൾ പാലിച്ചാണോ സ്പ്രിങ്ക്ളർ കമ്പനിയുമായി സർക്കാർ കരാറിൽ ഏർപ്പെട്ടത്, ആരോഗ്യ വിവരങ്ങൾ ചോരും എന്ന ആശങ്കയ്ക്ക് എത്രമാത്രം കഴമ്പുണ്ട് തുടങ്ങിയ വിഷയങ്ങളാണ് പരിശോധിക്കാൻ സമിതിയോട് സർക്കാർ ആവശ്യപ്പെട്ടത്.

സ്വർണക്കടത്ത് കേസിലെ വിവാദ നായകൻ എം ശിവശങ്കർ തന്നെയായിരുന്നു സ്പ്രിങ്ക്ളർ വിഷയത്തിലും ആരോപണം നേരിട്ടത്. കരാർ പരിശോധിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ പരിശോധനയിൽ എം ശിവശങ്കരൻ എതിരെയുള്ള ആരോപണങ്ങളും ഉൾപ്പെടുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്പ്രിങ്ക്ളർ അന്വേഷണ സമിതി എവിടെ ? മൂന്നു മാസം പിന്നിട്ടിട്ടും റിപ്പോർട്ട് നൽകിയില്ല
Open in App
Home
Video
Impact Shorts
Web Stories