ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്ബോളിന്റെ ഷെഡ്യൂള്‍ പുറത്തിറക്കി ഫിഫ. 2022 നവംബര്‍ 21 നാണ് ഉദ്ഘാടന മത്സരം. ഖത്തറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 3.30 നായിരിക്കും കിക്കോഫ്. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ 60,000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാവുക.
12 ദിവസം നീളുന്ന ഗ്രൂപ്പ് സ്റ്റേജില്‍ ദിവസവും നാല് മത്സരങ്ങള്‍ വീതം നടക്കും. ഗ്രൂപ്പ് മത്സരങ്ങള്‍ പ്രദേശിക സമയം ഒരു മണിക്കാരംഭിച്ച് രാത്രി 12 വരെ നീളുമെന്നും ഫിഫ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.