സാന്ഫ്രാന്സിസ്കോ: അമേരിക്കയില് പ്രമുഖരുടെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടുകള് ഹാക്ക് ചെയ്തു. അമേരിക്കന് മുന് പ്രസിഡന്റ് ബരാക് ഒബാമ, പ്രസിഡന്റ് സ്ഥാനത്തേക്ക് മല്സരിക്കുന്ന ജോ ബൈഡന്, സ്പെയ്സ് എക്സ് സിഇഒ എലോണ് മസ്ക്, ആമസോണ് മേധാവി ജെഫ് ബെസോസ്,ബില് ഗേറ്റ്സ് അടക്കമുള്ളവരുടെ അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.
ഡിജിറ്റല് കറന്സിക്കുവേണ്ടിയുള്ള പോസ്റ്റുകളാണ് ഇവരുടെ അക്കൗണ്ടില്നിന്ന് ട്വീറ്റ് ചെയ്തത്. സംഭവം പരിശോധിച്ചു വരികയാണെന്നും പരിഹരിക്കാനുള്ള നടപടികള് ആരംഭിച്ചതായും ട്വിറ്റര് വ്യക്തമാക്കി. സുരക്ഷാ വീഴ്ചയെ തുടര്ന്ന് വേരിഫൈഡ് അക്കൗണ്ടുകളില് നിന്ന് തത്കാലം ട്വീറ്റ് ചെയ്യാനാകില്ലെന്ന് ട്വിറ്റര് അറിയിച്ചു.
Bill Gates, Elon Musk, Jeff Bezos, Kanye West, Uber, Apple and other high profile accounts were hacked by Bitcoin scammers. pic.twitter.com/9WAtTjFJMj
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.