എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി, ആർഎസ്എസ് തുടങ്ങിയ സംഘടനകളുടെ ആശയങ്ങളോട് എതിർപ്പാണെന്ന് എ കെ ബാലൻ പറഞ്ഞു. ഈ സംഘടനകൾ വർഗീയ ശക്തികളാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ, ഈ പ്രസ്ഥാനങ്ങളുമായി അണിചേരുന്ന സാധാരണക്കാരായ ജനസമൂഹത്തിന്റെ വോട്ട് വേണ്ടെന്ന് വെക്കാൻ ആർക്കും സാധിക്കില്ല. ആശയപരമായി ഈ സംഘടനകളെ എതിർക്കുമ്പോഴും അതിലെ അണികളെ ശരിയായ വഴിയിലേക്ക് കൊണ്ടുവരിക എന്നതാണ് പാർട്ടിയുടെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീവ്ര ആശയങ്ങളിൽ വിശ്വസിക്കുന്നവരെ പാർട്ടിയുടെ ആശയധാരയിലേക്ക് ആകർഷിക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു."വർഗീയ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ച് അവർ ഞങ്ങളുടെ ആശയത്തോടൊപ്പം കൂടാൻ തയ്യാറായാൽ അത് നല്ല കാര്യമാണ്. അത്തരത്തിൽ അവരെ മാനസാന്തരപ്പെടുത്താനാണ് പാർട്ടി ശ്രമിക്കുന്നത്,"എ കെ ബാലൻ പറഞ്ഞു.
advertisement
ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമി, പിഡിപി തുടങ്ങിയ സംഘടനകളോടും ഇതേ സമീപനം തന്നെയാണ് സ്വീകരിക്കുന്നതെന്നും എ കെ ബാലൻ വ്യക്തമാക്കി. ഇവരുടെ ആശയങ്ങൾ തെറ്റാണെന്ന് നിരന്തരം സംവദിച്ചുകൊണ്ട് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
