TRENDING:

പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ സഹായിച്ചത് ജില്ലാ നേതാവ്; വാളയാർ കേസിൽ പ്രതിരോധത്തിലായി CPM

Last Updated:

ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ച് പ്രതികൾ അറസ്റ്റിലായതിനു പിന്നാലെയാണ്കേസിൽ സി.പി.എം നേതാക്കളുടെ ആദ്യ ഇടപെടലുണ്ടായത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: വാളയാറിൽ സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടെന്ന വിവാദത്തിൽ  പ്രതിക്കൂട്ടിലായി സി.പി.എം. പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം നേതാക്കളാണെന്ന് പെൺകുട്ടികളുടെ അമ്മ ആരോപിച്ചതിനു പിന്നാലെ  ജില്ലാ, ഏരിയാ കമ്മിറ്റി നേതാക്കളും  കേസിൽ ഇടപെട്ടെന്ന വിവരവും പാർട്ടിക്ക് തലവേദനയാകുന്നു.
advertisement

ദുരൂഹമരണവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ അഞ്ച് പ്രതികൾ അറസ്റ്റിലായതിനു പിന്നാലെയാണ്കേസിൽ സി.പി.എം നേതാക്കളുടെ ആദ്യ ഇടപെടലുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥനെ പുതുശേരി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെട്ട ഒരു നേതാവ് വിളിച്ചിരുന്നെന്ന ആരോപണം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനു പിന്നാലെ ജില്ലാ നേതാവ് പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ സഹായിച്ചെന്നതും വാളയാറിൽ പരസ്യമായ രഹസ്യമാണ്.

കേസിന്റെ വിചാരണാ വേളയിലും പാർട്ടിയുടെ ശക്തമായ ഇടപെടലുണ്ടായതായെന്നാണ് ആരോപണം. സി.പി.എം പ്രവർത്തകർ ഉൾപ്പെടുന്ന കേസുകളിൽ സ്ഥിരമായി ഹാജരാകുന്ന അഭിഭാഷകനാണ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്. പാർട്ടിയിലെ ഉന്നത നേതാക്കളുമായി അടുപ്പം പുലർത്തുന്നയാളാണ് ഈ അഭിഭാഷകൻ.  കേസിന്റെ വിചാരണ നടക്കുന്നതിനിടെ ഇയാളെ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർമാനായി നിയമിച്ചതും  വിവാദങ്ങൾക്കിടയാക്കി.

advertisement

Also Read പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം; വാളയാറിലെ സഹോദരിമാരുടെ അമ്മ

സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളിലൊരാൾ കേസിന്റെ ആദ്യഘട്ടത്തിൽ ഇടപെട്ട രണ്ടു നേതാക്കൾക്കും വേണ്ടപ്പെട്ടവനാണെന്നും നാട്ടുകാർ പറയുന്നു. അതുകൊണ്ടാണ് കേസിന്റെ തുടക്കം മുതൽ പാർട്ടി ഇടപെടലുണ്ടായത്. അത് ശരിവയ്ക്കുന്ന വിധിയാണ് ഇപ്പോൾ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

അതേസമയം കേസുമായോ പ്രതികളുമായോ സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്നാണ് പുതുശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്ര ബോസ് വ്യക്തമാക്കുന്നത്. കേസിൽ പ്രോസിക്യൂഷനും പൊലീസിനും ഉണ്ടായ വീഴ്ച പരിശോധിക്കണമെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

advertisement

Also Read വാളയാർ കേസിൽ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി; പീഡകര്‍ക്കെതിരെ ഒരു ചുക്കും ചെയ്തില്ലെന്ന് ഷാഫി പറമ്പിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ സഹായിച്ചത് ജില്ലാ നേതാവ്; വാളയാർ കേസിൽ പ്രതിരോധത്തിലായി CPM