വാളയാർ കേസിൽ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി; പീഡകര്‍ക്കെതിരെ ഒരു ചുക്കും ചെയ്തില്ലെന്ന് ഷാഫി പറമ്പിൽ

കുട്ടികളെ പീഡിപ്പിച്ചവര്‍ക്ക് പാട്ടും പാടി പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന് ഷാഫി പറമ്പിൽ എം.എൽ.എ.

News18 Malayalam | news18-malayalam
Updated: October 28, 2019, 11:10 AM IST
വാളയാർ കേസിൽ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി; പീഡകര്‍ക്കെതിരെ ഒരു ചുക്കും ചെയ്തില്ലെന്ന് ഷാഫി പറമ്പിൽ
News18
  • Share this:
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് പട്ടികജാതിക്കാർക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ  ശക്തമായ നടപടി എടുത്തു. വാളയാര്‍ കേസില്‍ സംസ്ഥാന  സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു  മുഖ്യമന്ത്രി.

വാളയാർ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ബലാത്സംഗം, പട്ടികജാതി പീഡന നിരോധന നിയമം, പോക്‌സോ എന്നീ വകുപ്പുകൾ ചുമത്തിയിരുന്നു.

കേസന്വേഷണത്തില്‍ അട്ടിമറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അപ്പീല്‍ അടക്കം കേസിന്റെ തുടര്‍ നടപടികള്‍ക്ക് പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു .

Also Read പ്രതികളെ സംരക്ഷിക്കുന്നത് സി.പി.എം; വാളയാറിലെ സഹോദരിമാരുടെ അമ്മ

കുട്ടികളെ പീഡിപ്പിച്ചവര്‍ക്ക് പാട്ടും പാടി പുറത്തിറങ്ങി നടക്കാവുന്ന സാഹചര്യമാണ് സംസ്ഥാനത്തെന്ന്  അടിയന്തിര പ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ ആരോപിച്ചു.
പീഡകര്‍ക്കെതിരെ സര്‍ക്കാരിന് ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല.
പൊലീസ് മനസ്സ് വയ്ക്കാത്തതു കൊണ്ടാണ് പ്രതികള്‍ രക്ഷപെട്ടത്.
വടക്കേ ഇന്ത്യയില്‍ നടക്കുന്നത് പോലുള്ള കാര്യങ്ങളാണ് വാളയാറില്‍ നടന്നതെന്നും ഷാഫി കുറ്റപ്പെടുത്തി.

Also Read വാളയാറിലെ സഹോദരിമാർക്ക് സംഭവിച്ചതെന്ത്? പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നതാര്?

First published: October 28, 2019, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading