TRENDING:

AI ക്യാമറ ഇടപാട്; കെൽട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തും; മന്ത്രി പി.രാജീവ്

Last Updated:

കെൽട്രോണിനെതിരായ ആരോപണങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെൽട്രോണിനെതിരായ ആരോപണങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. ഉപകരാർ വിശദാംശങ്ങൾ ധനവകുപ്പ് പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് അനുമതി നൽകിയത്.പരാതിയില്‍ കെൽട്രോണിന്റെ പേര് ഇല്ല. വിജിലൻസ് അന്വേഷണം നടക്കുന്നത് കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിൽ അനൗചിത്വം ഇല്ലെന്നും പി രാജീവ് പറഞ്ഞു.
advertisement

എ ഐ ക്യാമറ: വിവാദമാകും മുൻപേ വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന വാദവുമായി സർക്കാർ

വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്.  കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമാണ്. ഉപകരാർ കൊടുത്ത വിവരം കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്.

ഉപകരാർ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു. ഉമ്മൻചാണ്ടി 100 ക്യാമറ സ്ഥാപിച്ചതിന് 40 കോടി ചെലവാക്കിയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി രാജീവ് ആരോപിച്ചു. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും പദ്ധതിയുടെ ടെണ്ടർ രേഖകൾ പൊതുമധ്യത്തിലുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
AI ക്യാമറ ഇടപാട്; കെൽട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തും; മന്ത്രി പി.രാജീവ്
Open in App
Home
Video
Impact Shorts
Web Stories