TRENDING:

ഗവേഷണ പ്രബന്ധത്തിലെ ഡാറ്റ കോപ്പിയടിച്ചു; പി.കെ.ബിജുവിന്റെ ഭാര്യയ്ക്കെതിരെ പരാതി

Last Updated:

2013 ൽ സംവരണ തസ്തികയിലേക്ക് 18 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കിലും ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചില്ല. 2020 ൽ അപേക്ഷിച്ച 140 പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ അവർക്ക് ഒന്നാം റാങ്ക് ലഭിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സിപിഎം നേതാവും  മുൻ എംപിയുമായ പി.കെ. ബിജുവിന്റെ ഭാര്യ അധ്യാപക നിയമനത്തിന് സമർപ്പിച്ച പ്രബന്ധത്തിനെതിരെ പരാതിയുമായി സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി.  കേരള സർവകലാശാലയിൽ അസി. പ്രഫസർ നിയമനം ലഭിക്കാൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡേറ്റ പകർത്തിയതാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കോപ്പിയടിയിൽ നടപടി വേണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവർണർക്കും യുജിസി ചെയർമാനും വൈസ് ചാൻസലർക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി നൽകി.
advertisement

പി.കെ ബിജുവിന്റെ ഭാര്യയെ കേരള സർവകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണ് അസി. പ്രഫസർ ആയി നിയമനം നൽകിയത്. 2013 ൽ സംവരണ തസ്തികയിലേക്ക് 18 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കിലും ബിജുവിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചില്ല. 2020 ൽ അപേക്ഷിച്ച 140 പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ അവർക്ക് ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ഒഴിവാക്കിയാണു ബിജുവിന്റെ ഭാര്യയെ നിയമിച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.  രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങൾ നിയമനത്തിനു പരിഗണിച്ചിരുന്നു. അതിനു ലഭിച്ച മാർക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയതെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

advertisement

Also Read പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ സഹകരിച്ചില്ല; സി.പി.ഐക്കെതിരെ കേരള കോൺഗ്രസ് എം

പ്രബന്ധങ്ങൾ കോപ്പിയടിച്ചതു സംബന്ധിച്ച പരാതി മുൻപ് പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഡേറ്റ കോപ്പിയടിച്ചെന്ന പരാതി കേരള സർവകലാശാലയിൽ ആദ്യമാണ്. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ‘പബ്പീർ’ വെബ്സൈറ്റ് വഴിയാണു ഡേറ്റയിലെ സാദൃശ്യം കണ്ടെത്തിയത്. ഡേറ്റ തട്ടിപ്പ് പരിശോധിക്കാൻ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read വാഹന പരിശോധനയുടെ പേരിൽ വഴിയിൽ തടഞ്ഞു; ഡയാലിസിസ് കഴിഞ്ഞ യുവാവ് ബോധംകെട്ടു വീണു

advertisement

ഇതു സർവകലാശാലയുടെ യശസ്സിനെ കളങ്കപ്പെടുത്തുന്നതിനാൽ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിയമനം റദ്ദാക്കണമെന്നും കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആവശ്യപ്പെട്ടു.

'വേട്ടയാടുന്നത് ഷംസീറിന്റെ ഭാര്യ ആയതിനാൽ'; നിയമന വിവാദത്തിൽ ഷഹല ഷംസീർ

കണ്ണൂർ: നിയമന വിവാദത്തിൽ വിശദീകരണവുമായി എ.എൻ ഷംസീറിൻ്റെ ഭാര്യ ഡോ. ഷഹല . കണ്ണൂർ സർവ്വകലാശാലയിലെ നിയമനത്തിന് എല്ലാ വിധ യോഗ്യതകളും തനിക്ക് ഉണ്ട്. തനിക്കെതിരെ നടക്കുന്നത് വേട്ടയാടലാണ്. 2010 ൽ ഷംസീർ ഡി.വൈ എഫ് ഐ സംസ്ഥന കമ്മിറ്റി അംഗമാവുമ്പോൾ തുടങ്ങിയതാണ് വേട്ടയാടൽ. യോഗ്യതയുള്ളതിനാലാണ് തസ്തികയ്ക്ക് അപേക്ഷിച്ചത്. 30 പേരെ വിളിച്ചതിൽ സർവ്വകലാശാലയാണ് വിശദീകരണം നൽകേണ്ടത്. തനിക്കെതിരെയുള്ള നീക്കത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഡോ. ഷഹല വ്യക്തമാക്കി. ഷംസീറിനെ അപമാനിക്കുക എന്നതാണ് തനിക്കെതിരേയുള്ള വിവാദത്തിന്റെ ലക്ഷ്യമെന്നും സഹല പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തന്റെ ഭാഗം കേള്‍ക്കാതെയാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഒരു എംഎല്‍എയുടെ ഭാര്യ ആയതിന്റെ പേരില്‍ എങ്ങനെ തന്നെ തഴയാനാകും. വ്യക്തിപരമായ ആക്രമണമാണിത്. അതിനുള്ള കാരണമെന്താണെന്ന് അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.  പത്രപരസ്യം കണ്ടാണ് അപേക്ഷ നല്‍കിയത്. തനിക്ക് യാതൊരു സ്വാധീനവുമില്ല. എല്ലാ സ്ത്രീകളെയും പോലെയാണ് അഭിമുഖത്തിന് പോകുന്നത്. യോഗ്യതയുള്ള തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചാല്‍ ഇനിയും അഭിമുഖങ്ങള്‍ക്ക് പോകുമെന്നും സഹല വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗവേഷണ പ്രബന്ധത്തിലെ ഡാറ്റ കോപ്പിയടിച്ചു; പി.കെ.ബിജുവിന്റെ ഭാര്യയ്ക്കെതിരെ പരാതി
Open in App
Home
Video
Impact Shorts
Web Stories