നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ സഹകരിച്ചില്ല; സി.പി.ഐക്കെതിരെ കേരള കോൺഗ്രസ് എം

  പാലാ,റാന്നി, ഇരിക്കൂർ, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ സഹകരിച്ചില്ല; സി.പി.ഐക്കെതിരെ കേരള കോൺഗ്രസ് എം

  കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നേതാക്കൾ കുറ്റപ്പെടുത്തി.

  ജോസ് കെ മാണി

  ജോസ് കെ മാണി

  • Share this:
   കോട്ടയം: തെരഞ്ഞെടുപ്പിന് പിന്നാലെ സി.പി.ഐയോടുള്ള എതിർപ്പ് പരസ്യമാക്കി കേരള കോൺഗ്രസ് എം. കോട്ടയം ജില്ലയിലടക്കം പാർട്ടി മത്സരിച്ച ചില മണ്ഡലങ്ങളിൽ സിപിഐ നിസഹകരിച്ചെന്നാണ് ജോസ് വിഭാഗം നേതാക്കളുടെ ആരോപണം. പാർട്ടിയുടെ  സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് വിമർശനം. ഘടക കക്ഷികള്‍ മത്സരിച്ച ഇടങ്ങളില്‍ കേരള കോണ്‍ഗ്രസ് തങ്ങളുടെ വോട്ടുകള്‍ അവര്‍ക്ക് നല്‍കിയെന്നും എന്നാല്‍ ചില പാര്‍ട്ടികള്‍ തിരിച്ച് ആ മര്യാദ കാണിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

   കോട്ടയം ജില്ലയിലടക്കം സിപിഐയുടെ നിസ്സഹകരണം വളരെ പ്രകടമായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റിയില്‍ നേതാക്കൾ കുറ്റപ്പെടുത്തി. പാല, റാന്നി, ഇരിക്കൂര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ സിപിഐ നിശബ്ദമായിരുന്നു. ഇരിക്കൂറില്‍ സിപിഐ പ്രാദേശിക നേതാക്കളുടെ സഹകരണം വേണ്ടത്ര ലഭിച്ചില്ല. റാന്നിയിലും സമാന സാഹചര്യമായിരുന്നെന്ന് സ്ഥാനാർഥി കുറ്റപ്പെടുത്തി.

   Also Read വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ രജിസ്റ്റർ ചെയ്യണം; കോവിഡ് ജാഗ്രതാ പോർട്ടൽ രജിസ്ട്രേഷൻ ഇങ്ങനെ

   കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തത് സിപിഐഎമ്മിന്റെ സമ്മര്‍ദ്ദം മൂലമല്ലെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ആവര്‍ത്തിച്ചു. എല്‍ഡിഎഫിന്റെ കെട്ടുറപ്പിനുവേണ്ടിയാണ് സീറ്റ് വിട്ട് നല്‍കിയതെന്നും കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസിന് ശക്തമായ പിന്തുണ ലഭിച്ചതായി ചെയര്‍മാന്‍ ജോസ് കെ മാണി അഭിപ്രായപ്പെട്ടു.

   സീറ്റ് വിഭജനം മുതൽ ഉടലെടുത്ത കേരള കോൺഗ്രസ്‌ എം - സിപിഐ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്. എന്നാൽ കേരളാ കോൺഗ്രസിൻറെ ആരോപണങ്ങളെ സിപിഐ നേതാക്കൾ തള്ളിക്കളഞ്ഞു.

   കേരളാ കോൺഗ്രസ് ഇടത് മുന്നണിയിലെത്തിയപ്പോൾ സിപിഐയ്ക്ക് അവർ മത്സരിച്ചിരുന്ന പല സീറ്റുകളും നഷ്ടമായെന്നാണ് നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ഇരുപാർട്ടികളും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.

   വാഹന പരിശോധനയുടെ പേരിൽ വഴിയിൽ തടഞ്ഞു; ഡയാലിസിസ് കഴിഞ്ഞ യുവാവ് ബോധംകെട്ടു വീണു


   കായംകുളം: ഹെല്‍മറ്റ് ഇല്ലാത്തതിന്റെ പേരില്‍ ഡയാലിസിസ് കഴിഞ്ഞു മടങ്ങിയ യുവാവിനെ പൊലീസ് വഴിയില്‍ തടഞ്ഞു. അവശനായി ബോധം കെട്ടു വീഴുന്നതു വരെ വിട്ടയച്ചില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും യുവാവ് ആരോപിച്ചു. രോഗവിവരം പറഞ്ഞിട്ടും പിഴ അടയ്ക്കാനാവശ്യപ്പെട്ട് പൊലീസ് തന്നെ വണ്ടിയില്‍ നിന്നിറക്കി വഴിയില്‍ മാറ്റിനിര്‍ത്തിയെന്നും പെരിങ്ങാല മഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫി (23) പരാതിപ്പെട്ടു. റാഫി 2 വര്‍ഷമായി ഡയാലിസിസിനു വിധേയനാകുന്നുണ്ട്.

   ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടോടെ കായംകുളം താലൂക്ക് ആശുപത്രിയില്‍ നിന്നു മാതാവിനൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോഴാണ് ബോയ്‌സ് എച്ച്എസ്എസിനടുത്ത് ട്രാഫിക് പൊലീസ് തടഞ്ഞത്. അപ്പോള്‍ തന്നെ വഴിയില്‍ മാറ്റി നിര്‍ത്തിയെന്നും അവശനായി ബോധംകെട്ടു വീഴുകയായിരുന്നെന്നും റാഫി പറയുന്നു. ഇതം സംബന്ധിച്ച് റാഫി ഫേസ്ബുക്കിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

   ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം 

   കായംകുളം ട്രാഫിക് പൊലീസുകാരെ.. കൊറച്ചൊക്കെ മര്യാദ കാണിക്കണം..

   ഇന്ന് ഞാൻ. ഡയാലിസിസ് കഴിഞ്ഞു. ഇറങ്ങിയപ്പോൾ തന്നേ... തീരെ അവശനായിരുന്നു.
   തലവേദനയും.. ഒക്കെ കൊണ്ടു. എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി.. സ്കൂട്ടർ എടുത്തു.. വീട്ടിലേക്ക് പോയ വഴിയിൽ. ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ബോയ്സ് സ്കൂളിന്റെ ഫ്രണ്ടിൽ ഉള്ള റോഡിൽ മറഞ്ഞു നിന്നുള്ള പോലീസ് ചെങ്കിങ്.. ഉണ്ടായിരുന്നു..

   ഹെൽമെറ്റ്‌ ഇല്ലാത്തത് കൊണ്ട് പോലീസ് കൈകാണിച്ചു. നിർത്തിച്ചു.. അത് അവരുടെ ജോലിയാണ്.. സമ്മതിക്കാം

   അപ്പോൾ തന്നെ ഞാൻ. അവരോട് പറഞ്ഞു സാറെ ഞാൻ. ഡയാലിസിസ് കഴിഞ്ഞു. വരികയാണ്..എനിക്ക് ഇപ്പോൾ ഹെൽമെറ്റ്‌ വെക്കാൻ പറ്റില്ല. ഹെൽമെറ്റിന്റെ വെയ്റ്റ് എനിക്ക്. താങ്ങാൻ പറ്റില്ല എന്നൊക്കെ.

   അപ്പോൾ ഒരു. കോൺസ്റ്റബിൾ.. എനിക്ക് നേരെ. ചാടി കടിച്ചോണ്ട് വന്നിട്ട് പറഞ്ഞു വണ്ടി സൈഡിലേക്ക് ഒതുക്കി.വെക്കടാ എന്ന് പറഞ്ഞു വണ്ടി ഒതുക്കി വെപ്പിച്ചു...

   Also Read വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടി: എട്ട്‌ ഡി.വൈ.എഫ്.ഐ.ക്കാർക്കെതിരേ കേസ്

   നീ. സാറിനെ.. പോയി കണ്ട് പെറ്റി അടച്ചിട്ടു പോയാൽ മതിയെന്ന്.. പറഞ്ഞു

   ഞാൻ. Si. സാറിനോട്.. പോയി കാര്യം പറഞ്ഞു..
   സർ ഞാൻ ഡയാലിസിസ് കഴിഞ്ഞു വരികയാണ്. എനിക്ക് തീരെ വയ്യ നിൽക്കാൻ പോലും വയ്യ എന്നൊക്കെ. പറഞ്ഞു..

   ഇവർ ആരും എന്നെ വിടാൻ. സമ്മതിക്കുന്നില്ല..

   ഞാൻ. ആ സാറിനോട്.. കോൺസ്റ്റബിളിന്റെ പേര് എന്താണ് എന്ന്. ചോദിച്ചു..
   അവർക്ക് അത് ഇഷ്ട്ടപെട്ടില്ല...

   എന്നെ. അവിടെ പിടിച്ചു നിർത്തി...
   അപ്പോഴേക്കും ഞാൻ ശരീരം കൊഴിഞ്ഞു. താഴെ വീണു...
   അടിവയറിൽ വേദന.. വന്നപ്പോൾ. തീരെ പിടിച്ചു നിൽക്കാൻ പറ്റാതായി..

   വോമിറ്റിംഗ് ചെയ്തു. വയ്യാതെ മണ്ണിൽ കിടന്ന്. ഇഴഞ്ഞിട്ട് പോലും അവിടുള്ള. ഒരു പോലീസുകാരൻ. പോലും. തിരിഞ്ഞു. നോക്കിയില്ല..അത് വഴി വന്ന എന്നെ. അറിയുന്ന രണ്ട് പിള്ളേർ.. ഞാൻ. അവരെ കണ്ടില്ല. അപ്പോളേക്കും എന്റെ ബോധം പോയിരുന്നു.

   അവര് എന്നെ താങ്ങി ഒരു ഓട്ടോ വിളിച്ചു വീട്ടിലേക്ക് വിട്ടു...

   അവിടെ നിന്ന പല പോലീസ്കാർക്കും എന്നെ അറിയുന്നതാണ് എന്നിട്ടും പോലും ഒരു. മര്യാദ എന്നോട് അവര് കാണിച്ചില്ല

   ഇത്രയും മനുഷ്യത്വം ഇല്ലത്ത ഈ. പോലീസുകാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവിശ്യപെട്ടുകൊണ്ട്..
   കായംകുളം സർക്കിൾ ഇൻസ്‌പെക്ടർക്ക്‌ പരാതി കൊടുക്കാൻ. തീരുമാനിച്ചു..

   കായംകുളത്തെ പോലീസുകാരുടെ പ്രവർത്തികൾ ഇത് ആദ്യമായിട്ട് ഒന്നുമല്ല.

   ഇതുമായി ബന്ധപ്പെട്ട് മറുപടി കിട്ടിയില്ലെങ്കിൽ Sp ക്കും.
   മനുഷ്യവകാശ. കമ്മീഷനും പരാതി കൊടുക്കാനാണ് തീരുമാനം.
   Published by:Aneesh Anirudhan
   First published:
   )}