TRENDING:

OBIT | അല്‍ഫോണ്‍സ് കണ്ണന്താനം എംപിയുടെ മാതാവ് ബ്രിജിത്ത് അന്തരിച്ചു

Last Updated:

Alphons Kannanthanam's mother passed away | അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും ബിജെപി നേതാവും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് (90) നിര്യാതയായി. ന്യൂമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ 29 മുതൽ എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു. കോവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും നെഗറ്റീവ് ഫലമായിരുന്നു.
advertisement

മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പം ആയിരുന്നു മാതാവ്. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയാണ്. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്.അടുത്തകാലം വരെ വളരെ ആരോഗ്യവതിയായിരുന്ന ബ്രിജിത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

You may also like:യുഎഇയിൽ മരിച്ച നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട് [NEWS]Breaking| Covid 19 ബാധിച്ച് ചികിത്സയിലിരുന്ന DMK എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു [NEWS] രാഷ്ട്രപതിയുടെ പേര് പോലും അറിയാത്ത ഒന്നാം റാങ്കുകാരൻ !! യുപി അസിസ്റ്റന്‍റ് ടീച്ചർ പരീക്ഷ വിവാദത്തിൽ [NEWS]

advertisement

മറ്റു മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), സിസി (കാഞ്ഞിരപ്പള്ളി), സോഫി (അമേരിക്ക), രാജു (മണിമല), റോയി (തിരുവനന്തപുരം), ഫാ. ജോര്‍ജ് (ക്ലരീഷ്യന്‍ സഭാംഗം, ബംഗളൂരു), പ്രീത (ചാലക്കുടി). പോള്‍ (മണിമല), മിനി (കോഴിക്കോട്) എന്നിവര്‍ ദത്തുമക്കളാണ്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
OBIT | അല്‍ഫോണ്‍സ് കണ്ണന്താനം എംപിയുടെ മാതാവ് ബ്രിജിത്ത് അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories