രാഷ്ട്രപതിയുടെ പേര് പോലും അറിയാത്ത ഒന്നാം റാങ്കുകാരൻ !! യുപി അസിസ്റ്റന്‍റ് ടീച്ചർ പരീക്ഷ വിവാദത്തിൽ

Last Updated:

UP assistant teacher recruitment scam| അറസ്റ്റിലായവരിൽ പരീക്ഷയിൽ 95% മാർക്കോടെ ഒന്നാം റാങ്ക് നേടിയ ധര്‍മ്മേന്ദ്ര പട്ടേൽ എന്നയാളും ഉള്‍പ്പെട്ടിരുന്നു. രാഷ്ട്രപതി ആരാണെന്ന ചോദ്യത്തിന് പോലും ഉത്തരമറിയാത്ത പട്ടേൽ, 150ല്‍ 142 മാർക്കോടെയാണ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയത്.

ലക്നൗ: യോഗി ആദിത്യനാഥ് സർക്കാരിനെ വെട്ടിലാക്കി അസിസ്റ്റന്‍റ് ടീച്ചർ പരീക്ഷ അഴിമതി. പരീക്ഷ നടത്തി 69000 അധ്യാപകരെ നിയമിച്ചതിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്. ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷകണക്കിന് രൂപ കൈക്കൂലി വാങ്ങി നിയമനത്തട്ടിപ്പ് നടത്തിയ പത്ത് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായവരിൽ പരീക്ഷയിൽ 95% മാർക്കോടെ ഒന്നാം റാങ്ക് നേടിയ ധര്‍മ്മേന്ദ്ര പട്ടേൽ എന്നയാളും ഉള്‍പ്പെട്ടിരുന്നു. രാഷ്ട്രപതി ആരാണെന്ന ചോദ്യത്തിന് പോലും ഉത്തരമറിയാത്ത പട്ടേൽ, 150ല്‍ 142 മാർക്കോടെയാണ് പരീക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യസ്ഥാനങ്ങളിലെത്തിയ പലരും ഇതു പോലെ പ്രാഥമികമായ പൊതുവിജ്ഞാനം പോലും ഇല്ലാത്തവരായിരുന്നു. വ്യാപം പോലെയുള്ള അഴിമതിയാണ് നടന്നതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതിയും രംഗത്തെത്തിയിട്ടുണ്ട്.
You may also like:യുഎഇയിൽ മരിച്ച നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട് [NEWS]Breaking| Covid 19 ബാധിച്ച് ചികിത്സയിലിരുന്ന DMK എംഎൽഎ ജെ.അൻപഴകൻ അന്തരിച്ചു [NEWS] Crisis in Emirates| കോവിഡ് പ്രതിസന്ധി: ഇന്ത്യക്കാരുൾപ്പെടെ 600 പേരെ ഒറ്റദിവസം പിരിച്ചുവിട്ട് എമിറേറ്റ്സ് എയർലൈൻസ് [NEWS]
കഴിഞ്ഞ വർഷം ജനുവരിയിലാണ് യുപി അസിസ്റ്റന്‍റ് ടീച്ചർ നിയമനത്തിനായി പരീക്ഷ നടന്നത്. ഇക്കഴിഞ്ഞ മെയ് 12ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഒരു കുടുംബത്തിലെ തന്നെ പലർക്കും നിയമനം ലഭിക്കുക, പത്ത്-പ്ലസ് ടു പരീക്ഷകൾ പലതവണ എഴുതി ജയിച്ചവർക്ക് പോലും നല്ല മാർക്ക് ലഭിക്കുക തുടങ്ങി ഫലം പ്രഖ്യാപനം മുതൽ തന്നെ വിവാദം ഉയർന്നിരുന്നു. നിയമനം ലഭിക്കാതെ പോയ ഉദ്യോഗാര്‍ഥികൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഇപ്പോൾ നടന്നു വരുന്ന നിയമന തെരഞ്ഞെടുപ്പ് നിർത്തി വയ്ക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക അന്വേഷണത്തിന് യുപി സർക്കാരും ഉത്തരവിട്ടിട്ടുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
രാഷ്ട്രപതിയുടെ പേര് പോലും അറിയാത്ത ഒന്നാം റാങ്കുകാരൻ !! യുപി അസിസ്റ്റന്‍റ് ടീച്ചർ പരീക്ഷ വിവാദത്തിൽ
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement