യുഎഇയിൽ മരിച്ച നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട്

Last Updated:

പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ച ശേഷമാകും മൃതദേഹം നിതിന്‍റെ നാടായ പേരാമ്പ്രയിലെത്തിക്കുക.

കൊച്ചി: യുഎഇയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കോഴിക്കോട് സ്വദേശി നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. ഷാർജയിൽ നിന്ന് എയർഅറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. ഇവിടെ നിന്ന് ആംബുലൻസിൽ കോഴിക്കേടെത്തിക്കും. വൈകിട്ടാണ് സംസ്കാര ചടങ്ങുകൾ. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ച ശേഷമാകും മൃതദേഹം നിതിന്‍റെ നാടായ പേരാമ്പ്രയിലെത്തിക്കുക.
പ്രസവത്തിനായി കേരളത്തിലേക്ക് മടങ്ങാനായി സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചതിലൂടെ ശ്രദ്ധേയയായ ആതിരയുടെ ഭർത്താവാണ് നിതിൻ ചന്ദ്രൻ (28). യുഎഇയിലടക്കം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിന്‍റെ അപ്രതീക്ഷിത വിയോഗം ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കും കനത്ത ഞെട്ടലുണ്ടാക്കിയിരുന്നു.
പ്രവാസികളായ ഗര്‍ഭിണികള്‍ക്ക് നാട്ടിലെത്താന്‍ നടത്തിയ നിയമപോരാട്ടമാണ് ആതിരയെയും നിതിന്‍ ചന്ദ്രനെയും ശ്രദ്ധേയരാക്കിയത്. വന്ദേഭാരത് മിഷന്‍റെ ആദ്യവിമാനത്തില്‍ത്തന്നെ ആതിര നാട്ടിലേക്കുവന്നു. എന്നാല്‍ നിതിന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളും രക്തദാന ക്യാമ്പുകളുമായി ദുബായില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങാന്‍ മടിച്ച സമയത്ത് ദുബായില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു നിതിന്‍.
advertisement
ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലെ താമസസ്ഥലത്തുവെച്ച് തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് നിതിനെ മരിച്ച നിലയിൽ കണ്ടത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുഎഇയിൽ മരിച്ച നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ വൈകിട്ട്
Next Article
advertisement
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; എറണാകുളത്ത് പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ ഹോം ഗാർഡുകൾ തമ്മിൽതല്ലി
  • പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുടെ വിരമിക്കൽ പാർട്ടിക്കിടെയായിരുന്നു സംഭവം.

  • ബിരിയാണിയിൽ ചിക്കൻ കുറവായതിനെ തുടർന്ന് ഹോം ഗാർഡുകൾ തമ്മിൽ തല്ലി.

  • തലയ്ക്ക് പരിക്കേറ്റ ഒരാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

View All
advertisement