സംഭാഷണം ഇങ്ങനെ
ഏത് പൂജാരിമാരുമായാണ് രേവത് സംസാരിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാൻ പോലും അദ്ദേഹത്തിന് സാധിക്കുന്നില്ല. ആരോടാണ് സംസാരിച്ചതെന്നും ഇയാൾ പറയുന്നില്ല. രേവതിന്റെ പരാമർശം വിവാദമായെന്നും പൂജാരിമാർക്കെതിരേയും ഹിന്ദു മതത്തിനെതിരേയും അധിക്ഷേപങ്ങൾ ഉയരുന്നുവെന്നും ചൂണ്ടിക്കാട്ടുമ്പോൾ താൻ അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇയാൾ മറുപടി പറയുന്നത്. വരന്തരപ്പിള്ളി സ്വദേശിയായ രേവത് ആര് പറഞ്ഞിട്ടാണ് പൂജാ കർമ്മങ്ങൾ നടത്തിയത് എന്നതിലും അവ്യക്തതയുണ്ട്. മാധ്യമങ്ങൾക്ക് കൊടുത്ത മറുപടിയിൽ പിശകുണ്ടായെന്ന് രേവത് സമ്മതിക്കുന്ന രീതിയിലാണ് ഫോൺ സംഭാഷണം അവസാനിക്കുന്നത്.
advertisement
രേവത് കർമങ്ങൾ ചെയ്തശേഷം പറഞ്ഞത് ഇങ്ങനെ
”കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവയിൽ പോയി, മാളയിൽ പോയി, കുറുമശേരിയിൽ പോയി. ഒരു പൂജാരിയും വന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നായിരുന്നു. ആരായാലും മനുഷ്യരല്ലേ. അപ്പോ ഞാൻ കരുതി വേറെ ആരും വേണ്ട, നമ്മുടെ മോളുടെ അല്ലേ, ഞാൻ തന്നെ കർമം ചെയ്തോളാം. എനിക്ക് കമർങ്ങൾ അത്ര നന്നായി അറിയില്ല. ഇതുവരെ ഒരു മരണത്തിന് മാത്രമാണ് കർമം ചെയ്തിട്ടുള്ളത്”.
നേരത്തെ അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാൽ എത്തിക്കാൻ വേണ്ടി നടപ്പ് സമരം നടത്തി ശ്രദ്ധേയനാകാൻ ശ്രമിച്ച ആളാണ് രേവത്. കലാഭവൻ മണി നൽകിയ ഓട്ടോ മണിയുടെ കുടുംബക്കാർ തിരിച്ചു വാങ്ങിയെന്ന് പറഞ്ഞ രേവത് പിന്നീട് അതിലും മലക്കം മറിഞ്ഞിരുന്നു.