'ഹിന്ദിക്കാരുടെ കുട്ടിയല്ലേ'; അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചപ്പോൾ മുന്നോട്ടുവന്നത് രേവത്
- Published by:Anuraj GR
- news18-malayalam
Last Updated:
'കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവയിൽ പോയി, മാളയിൽ പോയി, കുറുമശേരിയിൽ പോയി. ഒരു പൂജാരിയും വന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നായിരുന്നു'
കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയായ കുട്ടിയുടെ അന്ത്യ കർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചത് വിവാദമാകുന്നു. ഒടുവിൽ കുട്ടിയുടെ അന്ത്യകർമ്മം ചെയ്യാൻ സന്നദ്ധനായി മുന്നോട്ടുവന്നത് രേവത് എന്ന പൂജാരിയാണ്. അദ്ദേഹം തന്നെയാണ് മറ്റ് പൂജാരിമാർ വിസമ്മതിച്ച കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
‘കുട്ടിയുടെ അന്ത്യകർമ്മത്തിന് ആളെ വിളിക്കാൻ ആലുവയിൽ പോയി, മാളയിൽ പോയി, കുറുമശേരിയിൽ പോയി. ഒരു പൂജാരിയും വന്നില്ല, ചോദിച്ചപ്പോൾ പറഞ്ഞത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നായിരുന്നു. ആരായാലും മനുഷ്യരല്ലേ. അപ്പോ ഞാൻ കരുതി വേറെ ആരും വേണ്ട, നമ്മുടെ മോളുടെ അല്ലേ, ഞാൻ തന്നെ കർമം ചെയ്തോളാം. എനിക്ക് കമർങ്ങൾ അത്ര നന്നായി അറിയില്ല. ഇതുവരെ ഒരു മരണത്തിന് മാത്രമാണ് കർമം ചെയ്തിട്ടുള്ളത്’- അഞ്ചുവയസുകാരിയുടെ അന്ത്യകർമം നിർവഹിച്ചശേഷം രേവത് മാധ്യമങ്ങളോട് പറഞ്ഞു.
advertisement
Also Read- ആലുവയിലെ അഞ്ചുവയസുകാരിക്ക് യാത്രമൊഴി; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും, പൊട്ടിക്കരഞ്ഞ് അമ്മമാർ
കുട്ടിയുടെ സംസ്ക്കാരചടങ്ങുകൾ പൂർത്തിയായശേഷമാണ് രേവത് മാധ്യമങ്ങളോട് സംസാരിച്ചത്. ഇതുകേട്ടുനിന്ന അൻവർ സാദത്ത് എംഎൽഎ രേവതിനെ കെട്ടിപ്പിടിച്ച് പ്രശംസിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 30, 2023 6:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഹിന്ദിക്കാരുടെ കുട്ടിയല്ലേ'; അഞ്ചുവയസുകാരിയുടെ അന്ത്യകർമ്മം ചെയ്യാൻ പൂജാരിമാർ വിസമ്മതിച്ചപ്പോൾ മുന്നോട്ടുവന്നത് രേവത്