TRENDING:

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടുകാർ; തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിൽ എസ്ബിഐക്ക് മുന്നിൽ തിക്കും തിരക്കും

Last Updated:

വെമ്പായത്ത് പ്രവർത്തിക്കുന്ന എസ് ബി ഐക്ക് മുന്നിലാണ് ജനം തിക്കി തിരക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: മാണിക്കൽ പഞ്ചായത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടുകാർ. ക്രിട്ടിക്കൽ കണ്ടെയ്നമെന്റ് സോൺ ആയ പഞ്ചായത്തിൽ ഉൾപ്പെടുന്ന വെമ്പായത്ത് പ്രവർത്തിക്കുന്ന എസ് ബി ഐക്ക് മുന്നിലാണ് ജനം തിക്കി തിരക്കിയത്.
News18
News18
advertisement

ബുധനാഴ്ച രാവിലെ 10 മണിയോടെ വെമ്പായത്തെ എസ് ബി ഐ യുടെ പ്രവർത്തനം ആരംഭിച്ചതോടെയാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. ടോക്കൺ വാങ്ങാനായി ജനങ്ങൾ നിയന്ത്രണങ്ങൾ ലംഘിച്ച് തിക്കിത്തിരക്കി. കോവിഡ് നിയന്ത്രണങ്ങൾ ജനം കാറ്റിൽപറത്തിയത്തോടെ പോലീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

advertisement

ആളുകൾ സാമൂഹ്യ അകലം പാലിച്ച് ടോക്കൺ വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാണിക്കൽ പഞ്ചായത്തിൽ കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്. പഞ്ചായത്തിനെ ക്രിട്ടിക്കൽ കണ്ടേൻമെന്റ്സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ ജനങ്ങൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ സംവിധാനം ഇല്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

You may also like:3 ഇഡിയറ്റ്സിലെ ആ രംഗം മദ്യപിച്ച് അഭിനയിച്ചത്; ഐഡിയ പറഞ്ഞത് ആമിർ ഖാനെന്നും സഹതാരം

advertisement

പഞ്ചായത്തിൽ യോഗങ്ങൾ ചേരുന്നുണ്ടെങ്കിലും തീരുമാനം നടപ്പിലാക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ പഞ്ചായത്തിലെ 21 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോക് ഡൗണിനെ തുടർന്ന് ആഴ്ചയിൽ മൂന്നു ദിവസം മാത്രമാണ് ബാങ്കുകൾ തുറന്നു പ്രവർത്തിക്കുന്നത്. തിങ്കൾ ബുധൻ വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണിവരെയാണ് പ്രവർത്തന സമയം.

കേരളത്തില്‍ ഇന്നലെ 19,760 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 2874, തിരുവനന്തപുരം 2345, പാലക്കാട് 2178, കൊല്ലം 2149, എറണാകുളം 2081, തൃശൂര്‍ 1598, ആലപ്പുഴ 1557, കോഴിക്കോട് 1345, കോട്ടയം 891, കണ്ണൂര്‍ 866, പത്തനംതിട്ട 694, ഇടുക്കി 462, കാസര്‍ഗോഡ് 439, വയനാട് 281 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,594 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.13 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,99,26,522 സാമ്പിളുകളാണ് പരിശോധിച്ചത്.

advertisement

74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, എറണാകുളം 13, കോഴിക്കോട് 8, പാലക്കാട് 7, പത്തനംതിട്ട 6, തിരുവനന്തപുരം, തൃശൂര്‍ 5 വീതം, കൊല്ലം, വയനാട് 4 വീതം, ആലപ്പുഴ, ഇടുക്കി 3 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടുകാർ; തിരുവനന്തപുരം മാണിക്കൽ പഞ്ചായത്തിൽ എസ്ബിഐക്ക് മുന്നിൽ തിക്കും തിരക്കും
Open in App
Home
Video
Impact Shorts
Web Stories