3 ഇഡിയറ്റ്സിലെ ആ രംഗം മദ്യപിച്ച് അഭിനയിച്ചത്; ഐഡിയ പറഞ്ഞത് ആമിർ ഖാനെന്നും സഹതാരം

Last Updated:

മദ്യം അധികം കഴിക്കാത്തയാളാണെങ്കിലും ഞങ്ങൾക്കൊപ്പം ചേരാനായി മാധവനും സ്വൽപം കുടിച്ചു.

3 Idiots
3 Idiots
ബോളിവുഡിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 2009 ൽ പുറത്തിറങ്ങി 3 ഇഡിയറ്റ്സ്. ആമിർ ഖാൻ, മാധവൻ, ശർമൻ ജോഷി എന്നിവർ മത്സരിച്ചഭിനയിച്ച ചിത്രം എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ കഥയാണ് പറയുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമാ സംഭവങ്ങളെ കുറിച്ച് ശർമൻ ജോഷി മുൻപൊരിക്കൽ പറഞ്ഞിരുന്നു.
സിനിമയിലെ സുപ്രധാന ഭാഗം ചിത്രീകരിക്കുന്നതിനിടയിൽ ആമിർ ഖാനും മാധവനും താനും മദ്യപിച്ചാണ് അഭിനയിച്ചതെന്നാണ് ശർമൻ ജോഷി പറഞ്ഞത്. മൂന്ന് പേരും മദ്യപിച്ച് ബൊമൻ ഇറാനിയുടെ കഥാപാത്രമായ വൈറസിനെ കുറിച്ച് പറയുന്ന സീനിലാണ് മൂന്ന് താരങ്ങളും മദ്യപിച്ചത്.
കൂടുതൽ സ്വാഭാവികമായി അഭിനയിക്കുന്നതിന് വേണ്ടി മദ്യപിക്കാൻ നിർദേശിച്ചതാകട്ടെ ആമിർഖാനും.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് ശർമൻ ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങളെ കുറിച്ച് പറഞ്ഞത്. സിനിമയിൽ രാജു(ശർമൻ), രാഞ്ജോ( ആമിർ ഖാൻ), ഫർഹാൻ(മാധവൻ) എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
advertisement
കോളേജ് ഹോസ്റ്റലിന്റെ പടിയിലിരുന്ന് മദ്യപിച്ച് പ്രിൻസിപ്പളായ വൈറസിനെ കുറിച്ചും ജീവിതത്തെയും സ്വപ്നങ്ങളേയും കുറിച്ച് പറയുന്ന സീനിൽ മൂന്ന് പേരും യഥാർത്ഥത്തിൽ മദ്യപിച്ചിരുന്നു. ആമിർ ഖാനാണ് അങ്ങനെയൊരു നിർദേശം മുന്നോട്ടുവെച്ചത്. മദ്യപിച്ച് അഭിനയിക്കാമെന്ന് ആമിർ ഖാൻ പറഞ്ഞതിനെ കുറിച്ച് ശർമൻ പറയുന്നു,
"ഞാനും താനും ആമിറും കൃത്യസമയത്ത് തന്നെ എത്തി മദ്യപാനം തുടങ്ങി. മാധവന് മറ്റൊരു ജോലിയുള്ളതിനാൽ അൽപം വൈകിയാണ് എത്തിയത്. മാധവനോടും ഒപ്പം കൂടാൻ ആമിർ ആവശ്യപ്പെട്ടു. മദ്യം അങ്ങനെ കഴിക്കാത്തയാളാണെങ്കിലും ഞങ്ങൾക്കൊപ്പം ചേരാനായി മാധവനും സ്വൽപം കുടിച്ചു. പെട്ടന്ന് തന്നെ കുറച്ചധികം മാധവൻ കഴിക്കുകയും ചെയ്തു. "- ശർമന്റെ വാക്കുകൾ.
advertisement
You may also like:'എന്റെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല ചാറ്റ് നടത്തുന്നു'; ഫേക്ക് അക്കൗണ്ടിനെതിരെ നടി ശാലു കുര്യൻ
ചിത്രീകരണ സമയം ആയപ്പൊഴേക്കും മൂന്ന് പേരും 'ഹൈ' ആയിരുന്നെങ്കിലും മാധവൻ അൽപ്പം കൂടുതൽ ഹൈ ആയിരുന്നു. ആ സീനിൽ മാധവൻ വളരെ മനോഹരമായാണ് അഭിനയിച്ചതും. അപൂർവമായി മാത്രം മദ്യപിക്കുന്ന മാധവനെ അങ്ങനെ കാണാൻ കിട്ടുന്നതും അപൂർവമാണെന്നും ശർമൻ ചിരിച്ചുകൊണ്ട് പറയുന്നു. തങ്ങൾ മൂന്ന് പേരും എന്നും ഓർക്കുന്ന സീനാണ് അതെന്നും ശർമൻ.
advertisement
ചേതൻ ഭഗത് എഴുതിയ ഫൈവ് പോയന്റ് സം വൺ എന്ന നോവലിനെ ആസ്പദമാക്കി രാജ്കുമാർ ഹിറാനി സം‌വിധാനം ചെയ്ത ചിത്രമാണ് ത്രീ ഇഡിയറ്റ്സ്. കരീന കപൂർ, ഓമി വൈദ്യ, പരീക്ഷിത്ത് സാഹ്നി, ബൊമൻ ഇറാനി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് ത്രീ ഇഡിയറ്റ്സ്. ലോകത്തെ പല രാജ്യങ്ങളിലും പ്രദർശിപ്പിച്ച് 400 കോടി രൂപ നേടിയ ഈ ചിത്രം ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ ചിത്രമെന്നതിനുള്ള റെക്കോർഡിനു അർഹമായി.
മലയാളം വാർത്തകൾ/ വാർത്ത/Film/
3 ഇഡിയറ്റ്സിലെ ആ രംഗം മദ്യപിച്ച് അഭിനയിച്ചത്; ഐഡിയ പറഞ്ഞത് ആമിർ ഖാനെന്നും സഹതാരം
Next Article
advertisement
മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്ക് ചുവട് വെച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല
കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധ മേഖലയിലേയ്ക്കും
  • കോട്ടയ്ക്കൽ ആര്യവൈദ്യശാല മൃഗസംരക്ഷണ ഔഷധമേഖലയിലേയ്ക്ക് ചുവട് വെക്കുന്നു.

  • NDDB യുമായി സഹകരിച്ച് മൃഗാരോഗ്യപരിപാലനത്തിനുള്ള ഔഷധങ്ങളുടെ ഗവേഷണം നടത്തുന്നു.

  • കർഷകർക്കു പ്രയോജനപ്പെടുന്ന, സാമ്പത്തികബാധ്യത കുറഞ്ഞ ഔഷധങ്ങളുടെ നിർമ്മാണം ലക്ഷ്യമിടുന്നു.

View All
advertisement