പള്ളിയില്‍വച്ചുള്ള സൗഹൃദം
കൊല്ലപ്പെട്ട അനീഷ്‌ജോര്‍ജും ലാലന്റെ മകളുമായി പള്ളിയില്‍ വച്ചുള്ള സൗഹൃദമാണെന്ന് അനീഷിന്റെ കുടുംബം പറയുന്നു. ഇരുവരും നേരത്തെ മുതല്‍ തന്നെ സുഹൃത്തുക്കളാണ്. ആരുമായും അത്ര സംസാരിക്കാത്ത പ്രകൃതക്കാരനായിരുന്നു അനീഷ്. രാവിലെ പേട്ട പോലീസ്‌റ്റേഷനില്‍ നിന്ന് വിളി വന്നപ്പോഴാണ് അനീഷ് കൊല്ലപ്പെട്ട വിവരം കുടുംബം അറിയുന്നത്. രാത്രിയില്‍ വീട്ടിലുണ്ടായിരുന്ന അനീഷ് അതിരാവിലെയാണ് സ്വന്തം വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നാണ് കരുതുന്നത്.
കൊലപ്പെടുത്തണമെന്ന് കരുതിയില്ല
കൊലപ്പെടുത്തണമെന്ന് കരുതിയല്ല അനീഷിനെ കുത്തിയതെന്ന് ലാലന്‍ പോലീസിന് മൊഴി നല്‍കി. മകളുടെ മുറിയില്‍നിന്ന് ശബ്ദം കേട്ടാണ് എത്തിയത്. മോഷ്ടാവോ, മക്കളെ അക്രമിക്കാനെത്തിയ മറ്റാരെങ്കിലുമാകാമെന്നാണ് കരുതിയത്. വീട്ടിലുണ്ടായിരുന്ന നീളം കുറഞ്ഞ കത്തി അനീഷിന്‍രെ നെഞ്ചിലെ മര്‍മ്മ സ്ഥാനത്തുതന്നെ ആഴ്ന്നിറങ്ങി. വീട്ടിലെത്തിയ ആളെ താന്‍ കുത്തിയെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും പേട്ട പോലീസില്‍ ലാലന്‍ നേരിട്ടെത്തി സഹായം തേടി. പിന്നീട് പോലീസ് എത്തിയാണ് ആംബുലന്‍സില്‍ അനീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണപ്പെട്ടു. പോസ്റ്റ് മോര്‍ട്ടം നടപടിക്ക് ശേഷം അനീഷിന്‍രെ മൃതദേഹം ഇന്ന് തന്നെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അനീഷിന് ഒരു മൂത്ത സഹോദരന്‍ കൂടിയുണ്ട്.
advertisement
Murder | അനീഷിന്‍റെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോൾ; മകളുടെ സുഹൃത്തിനെ കൊന്നത് പിതാവ്
തിരുവനന്തപുരം: അച്ഛന്‍ മകളുടെ സുഹൃത്തിനെ കുത്തിക്കൊന്ന സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ്. കള്ളനാണെന്ന് കരുതി സ്വയംരക്ഷയ്ക്കാണ് കുത്തിയതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. എന്നാൽ ഈ മൊഴി വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കൂടുതൽ ചോദ്യം ചെയ്യലിലൂടെ സത്യം പുറത്തുകൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം അനീഷ് ജോർജിന്‍റെ (19) കൊലപാതക വിവരം വീട്ടുകാർ അറിഞ്ഞത് പൊലീസ് അറിയിച്ചപ്പോഴാണ്. മകൻ വീട്ടിൽ കിടന്ന് ഉറങ്ങുകയായിരിക്കുമെന്നാണ് കരുതിയതെന്നും അനീഷിന്‍റെ പിതാവ് പറയുന്നു.
കള്ളനാണെന്ന് കരുതി സ്വയരക്ഷയ്ക്കാണ് കത്തിയെടുത്തതെന്നും, പ്രതിരോധിക്കാനായിട്ടാണ് കുത്തിയതെന്നുമാണ് അനീഷ് എന്ന യുവാവിന് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സൈമണ്‍ ലാല പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട അനീഷ് പ്രതിയുടെ അയല്‍വാസിയാണ്. ഇയാളുടെ മകളുമായി യുവാവ് കഴിഞ്ഞ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയും, അനീഷും പള്ളിമുക്കിലെ സെന്റ് അന്‍സ് ചര്‍ച്ചിലെ ഗാനസംഘത്തിലെ അംഗങ്ങളായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാലുണിയോടെയാണ് അനീഷ് അയൽവീട്ടിലെ രണ്ടാം നിലയിൽവെച്ച് കൊല ചെയ്യപ്പെട്ടത്. സണ്‍ഷെയ്ഡ് വഴിയാണ് അനീഷ് ലാലുവിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് കയറിയതെന്നാണ് സൂചന. വിരലടയാള വിദഗ്ദ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി. ഇവിടെനിന്ന് യുവാവിന്റെ ഒരു ജോടി ചെരുപ്പ് കണ്ടെടുത്തിട്ടുണ്ട്.
രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലു ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു പയ്യന്‍ വീട്ടില്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പ്രതി പേട്ട പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ പൊലീസിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് അനീഷിന്റെ മൃതദേഹമുള്ളത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.