രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍; കള്ളനെന്ന് കരുതി ആക്രമിച്ചതെന്ന് മൊഴി

Last Updated:

മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലന്‍ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മകളെ കാണാന്‍ വീട്ടിലെത്തിയ ആണ്‍ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി പിതാവ്. പേട്ട സ്വദേശി അനീഷ് ജോര്‍ജ്(19) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനില്‍ ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കള്ളനാണെന്ന് കരുതിയാണ് ആക്രമിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. രാത്രിയില്‍ പെണ്‍കുട്ടിയെ കാണാനായി എത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് ലാലന്‍ ആയുധവുമായി എത്തി ആക്രമിക്കുകയായിരുന്നു
പയ്യന്‍ വീട്ടില്‍ കുത്തേറ്റ് കിടക്കുന്നുണ്ടെന്നും, ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
വീട്ടിലെത്തി പൊലീസിനാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Death | ജൂവലറി ഉടമ വീട്ടിലെ കിടക്കയില്‍ മരിച്ചനിലയില്‍; പിന്നാലെ ഭാര്യ ജീവനൊടുക്കി
ജൂവലറി ഉടമയെ(Jewelry owner) വീട്ടിലെ കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭാര്യ ജീവനൊടുക്കി(Suicide). ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ്, ഹരിപ്രിയസദനത്തില്‍ നെയ്യാറ്റിന്‍കര കൃഷ്ണന്‍ കോവിലിനു സമീപം വിഷ്ണു ജൂവലറി ഉടമ കെ.കേശവന്‍(53), ഭാര്യ കെ.സെല്‍വം(48) എന്നിവരാണ് മരിച്ചത്.
advertisement
ചൊവ്വാഴ്ച രാവിലെ അച്ഛന്‍ കിടക്കയില്‍ കാലുകളിട്ടടിക്കുന്നത് കണ്ട് മകള്‍ ഹരിപ്രിയ അമ്മയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മകള്‍ ആംബുലന്‍സിനെയും ബന്ധുക്കളെയും വിവരമറിയിക്കുന്നതിനിടയില്‍ അമ്മ സെല്‍വം വിഷം കഴിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ബന്ധുക്കളും പൊലീസും സ്ഥലത്ത് എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 25 വര്‍ഷം മുന്‍പ് കേശവന് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് സ്വയം നിയന്ത്രിക്കാവുന്ന വീല്‍ച്ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിക്കുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
നെയ്യാറ്റിന്‍കര ഡിവൈഎസ്പി ശ്രീകാന്ത്, സിഐ സാഗര്‍, എസ്‌ഐ സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് സിഐ സാഗര്‍ അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍; കള്ളനെന്ന് കരുതി ആക്രമിച്ചതെന്ന് മൊഴി
Next Article
advertisement
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
  • ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു.

  • കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്; ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു.

  • വൈകിട്ട് 6:30-ന് ബസിൽ പൊട്ടിത്തെറി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement