ഇറ്റലിയില്‍ നിന്നും ഇവരെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം നടന്നു വരകുകയാണ്. മലയാളി അസോസിയേഷനുകളുമായി സഹകരിച്ച് ഇവരെ എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ആൻ റുഫ്തയുടെ പിതാവ് റോയിയെ ആശ്വസിപ്പിക്കാനാകാതെ ഹൈബി ഈഡൻ അടക്കമുള്ളവരുടെ കാഴ്ചകളും കണ്ടുനിന്നവരുടെ കണ്ണ് നനയിപ്പിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ എഞ്ചിനിയറിങ് വിദ്യാർത്ഥികളുടെ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിലാണ് നാല് പേർ മരിച്ചത്. മരിച്ചവരിൽ മൂന്ന് പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തു നിന്നുമുള്ള ആളും. ദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. എറണാകുളം ജനറൽ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടന്നത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
November 26, 2023 9:29 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മകളെ പഠിപ്പിക്കുന്നതിനു പണം കണ്ടെത്താന്‍ അമ്മ ഇറ്റലിയില്‍; അമ്മയെ കാത്തുനിൽക്കാതെ ആന്‍ റുഫ്ത മടങ്ങി