കുസാറ്റ് അപകടം: അടിയന്തിര സമഗ്ര അന്വേഷണം; വി സിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും റിപ്പോർട്ട് തേടി

Last Updated:

മരിച്ചവരിൽ മൂന്നു പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തുനിന്നുള്ള ആളുമാണ്

News
News
കൊച്ചി: കുസാറ്റ് ക്യാംപസിലുണ്ടായ ദുരന്തത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. വി സിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും മന്ത്രി റിപ്പോർട്ട് തേടി. ഉടൻ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും സർവ്വകലാശാലാ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിർദ്ദേശം നൽകിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു അറിയിച്ചു.
തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും അറുപതിലേറെ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുന്നതിനും ഇടയായതിനെപ്പറ്റി അടിയന്തിരമായി
സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സംഭവത്തിൽ പ്രാഥമിക റിപ്പോര്‍ട്ട് വിസി നല്‍കി. ഇന്ന് സമ്പൂർണ റിപ്പോർട്ട് സമർപ്പിക്കും.
സർവ്വകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവ്വകലാശാല വഹിക്കും. മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
advertisement
ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ അപകടത്തിൽ മിരച്ച നാല് പേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രണ്ട് പേരുടെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലും മറ്റ് രണ്ടുപേരുടേത് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പോസ്റ്റ്മോർട്ടം നടക്കുക.  മരിച്ചവരിൽ മൂന്നു പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തുനിന്നുള്ള ആളുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുസാറ്റ് അപകടം: അടിയന്തിര സമഗ്ര അന്വേഷണം; വി സിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും റിപ്പോർട്ട് തേടി
Next Article
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്
  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement