TRENDING:

ആന്റണി രാജുവിന് മത്സരിക്കാനാകില്ല; തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

Last Updated:

ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല

advertisement
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ശിക്ഷ റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹർജി തള്ളി. ഇതോടെ ഈ തിരഞ്ഞെടുപ്പിലും അടുത്ത തിരഞ്ഞെടുപ്പിലും ആന്റണി രാജുവിന് മത്സരിക്കാനാകില്ല. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷൻസ് കോടതി ശരിവെക്കുകയായിരുന്നു.
ആന്റണി രാജു
ആന്റണി രാജു
advertisement

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന് മൂന്നുവർഷം തടവും 10,000 രൂപ പിഴയുമാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. ഇത് ചോദ്യംചെയ്ത് ആന്റണി രാജു ജില്ലാ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. താൻ കുറ്റക്കാരനെന്ന വിധി റദ്ദാക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയുടെ വിധി ജില്ലാ സെഷൻസ് കോടതി ശരിവെക്കുകയായിരുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനൽകിയതിനെ തുടർന്ന് പ്രതി ശിക്ഷയിൽനിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

advertisement

അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലി 1990 ഏപ്രിൽ 4നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലാകുന്നത്. കേസിൽ പ്രധാന തൊണ്ടിമുതലായിരുന്നു അടിവസ്ത്രം. ഇതിൽ കൃത്രിമത്വം നടത്തിയാൽ മേൽകോടതിയിൽ അപ്പീലിൽ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സെക്ഷൻ ക്ലാർക്ക് ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Thiruvananthapuram District Sessions Court has rejected the plea filed by former minister Antony Raju seeking a stay on his conviction in the high-profile evidence tampering case. With this verdict, Antony Raju remains disqualified from contesting the current and upcoming elections. The Sessions Court upheld the judgment of the Nedumangad Magistrate Court, which had previously sentenced him to three years of imprisonment and a fine of ₹10,000.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആന്റണി രാജുവിന് മത്സരിക്കാനാകില്ല; തൊണ്ടിമുതൽ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി
Open in App
Home
Video
Impact Shorts
Web Stories