TRENDING:

ആറന്മുള ഉത്രട്ടാതി ജലോത്സവം; ഇടശ്ശേരിമല, ഇടക്കുളം ജേതാക്കൾ

Last Updated:

ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട : ആചാരപെരുമയും ആവേശവും ഇഴചേര്‍ന്ന ആറന്മുള ഉത്രട്ടാതി ജലമേളയിൽ ഇടശ്ശേരിമല, ഇടക്കുളം പള്ളിയോടങ്ങള്‍ ജേതാക്കളായി  ഇടശ്ശേരിമല എ ബാച്ചിൽ നിന്നും, ഇടക്കുളം ബി ബാച്ചിൽ നിന്നുമാണ് ജേതാക്കള്‍ക്കുള്ള മന്നം ട്രോഫി സ്വന്തമാക്കിയത്. ആവേശം നിറഞ്ഞ മത്സരത്തിനിടെ പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്ക ഉയർത്തി. എ ബാച്ചില്‍   ഇടപ്പാവൂർ പേരൂർ പള്ളിയോടവും ബി ബാച്ചില്‍  ഇടപ്പാവൂർ പള്ളിയോടവും രണ്ടാം സ്ഥാനം നേടി.
File Photo
File Photo
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സെമി ഫൈനലിന് മുൻപ് സ്റ്റാർട്ടിംഗ് പോയിന്റിലും ഫിനിഷിംഗ് പോയിന്റിലും പള്ളിയോടങ്ങൾ മറിഞ്ഞത് ആശങ്കയ്ക്ക് ഇടയാക്കി. സെമി ഫൈനലിനിടെ വന്മഴി പള്ളിയോടം മറിഞ്ഞ് 4 പേരെ കാണാതായിരുന്നു. തുഴക്കാരെ പെട്ടെന്ന് രക്ഷപ്പെടുത്തിയെങ്കിലും  കൂട്ടത്തില്‍ ഒരാൾക്ക് പരുക്കേറ്റു. വള്ളങ്ങൾ ഓരോന്നായി മറിഞ്ഞത് മത്സരാവേശത്തിനെ ബാധിച്ചെങ്കിലും, ആളപായമില്ലാത്തത് ജലമേള കാണാനെത്തിയവർക്കും സംഘാടകർക്കും ഏറെ ആശ്വാസം നൽകി.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറന്മുള ഉത്രട്ടാതി ജലോത്സവം; ഇടശ്ശേരിമല, ഇടക്കുളം ജേതാക്കൾ
Open in App
Home
Video
Impact Shorts
Web Stories