അതിരു കവിഞ്ഞ ആന സ്നേഹത്തെ തുടർന്ന് ആന പ്രേമികൾ ഹൈക്കോടതിയെ സമീപിച്ചത് കൊണ്ടുണ്ടായ സ്ഥിതിയാണിത്. ഹൈക്കോടതി നിയോഗിച്ച കമ്മീഷൻ്റെ ഉപദേശം ആവശ്യമാണെന്ന് മന്ത്രി പ്രതികരിച്ചു.
അതിർത്തി കടന്നെത്തിയ അരിക്കൊമ്പൻ കമ്പം ടൗണിൽ ഭീതി പരത്തിയിരുന്നു. ടൗണിലൂടെ ഓടിയ അരിക്കൊമ്പൻ ഓട്ടോറിക്ഷകൾ തകർന്നു. ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ തമിഴ്നാട് സർക്കാർ നീക്കം തുടങ്ങിയെന്നാണ് ഏറ്റവും പുതിയ വിവരം. ഇന്ന് വൈകിട്ടോടെ അരിക്കൊമ്പനെ മയക്കുവെടിവെച്ച് വനത്തിനുള്ളിലേക്ക് മാറ്റാനാണ് തീരുമാനം. കമ്പം നഗരസഭാഭാതികൃതരുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മൈക്ക് അനൗൺസ്മെന്റ് നടത്തുന്നു.
advertisement
Also Read- അരിക്കൊമ്പൻ പരാജയപ്പെട്ട പരീക്ഷണമെന്ന് ജോസ് കെ. മാണി
തേനി ഡിഎഫ്ഒ പുതുതായി ചുമതലയേറ്റ ആളാണ്. അതാണ് തീരുമാനമെടുക്കാൻ വൈകുന്നത്. കോയമ്പത്തൂരിൽ നിന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. കമ്പം ടൗൺ വിട്ട അരിക്കൊമ്പൻ ഇപ്പോൾ കമ്പം ഔട്ടറിലാണുള്ളത്. കമ്പംമേട്ട് ഭാഗത്തേക്കാണ് ആനയുടെ സഞ്ചാരം.