അരിക്കൊമ്പന് വേണ്ടി കൂട് നിര്‍മിക്കാൻ മരങ്ങള്‍ മുറിച്ച വകയില്‍ 1.81 ലക്ഷം, ദ്രുതകര്‍മ സേനക്കായി ഒരു ലക്ഷം എന്നിങ്ങനെയാണ് ചെലവ്. കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്‍റ് എം. കെ. ഹരിദാസിന് വനം വകുപ്പില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കാര്യങ്ങളുള്ളത്.
ഇടുക്കി ചിന്നക്കനാലില്‍നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍വനത്തിലാണ് തുറന്നുവിട്ടത്. ദൗത്യത്തില്‍ ആനക്കൂട് നിര്‍മിക്കുന്നതിന് യൂക്കാലിപ്റ്റ്സ് മരങ്ങളാണ് മുറിച്ചത്. ഇതിനാണ് 1.81 ലക്ഷം രൂപയും കൂട് നിര്‍മിക്കാൻ 1.81 ലക്ഷം രൂപയും ചെലവായി. ചിന്നക്കനാല്‍ ദ്രുതകര്‍മ സേനക്ക് അഡ്വാൻസ് ഇനത്തില്‍ ഒരുലക്ഷം എന്നിങ്ങനെയാണ് കണക്ക്. എന്നാൽ ബാക്കി തുക എന്തിനൊക്കെയാണ് ചെലവായതെന്ന വിവരം വിവരാവകാശ മറുപടിയിൽ രേഖപ്പെടുത്തിയിട്ടില്ല.
advertisement
പിടി 7നെ പിടികൂടി ആനസംരക്ഷണകേന്ദ്രത്തിൽ എത്തിക്കാൻ നെല്ലിയാമ്ബതി പോത്തുണ്ടി സെക്ഷൻ പരിധിയിലുള്ള തളിപ്പാടം യൂക്കാലിപ്റ്റ്സ് തോട്ടത്തില്‍നിന്ന് 30 മരം മുറിച്ചാണ് ആനക്കൂട് നിര്‍മിച്ചത്. ഇത് ധോണിയില്‍ എത്തിച്ചത് വരെയുള്ള കാര്യങ്ങള്‍ക്ക് 1.73 ലക്ഷം രൂപ ചെലവായി. ഹെവി വാഹനങ്ങളുടെ വാടക ഇനത്തില്‍ മാത്രം വിവിധ ഘട്ടങ്ങളിലായി അഞ്ച് ലക്ഷം രൂപയിലധികം ചെലവായതായും വിവരാവകാശ മറുപടിയിൽ വ്യക്തമാക്കുന്നു.