ബംഗളുരു ഇന്‍റർസിറ്റി കോട്ടയത്തേക്ക് നീട്ടണമെന്ന് ആവശ്യം; ഇരട്ടപ്പാതയിലൂടെ കോട്ടയത്തേക്ക് കൂടുതൽ ട്രെയിനുകൾ വരുമോ?
- Published by:Anuraj GR
- news18-malayalam
Last Updated:
ഇപ്പോൾ രാവിലെ 6.58നുള്ള പാലരുവി പോയാൽ 8.25ന് വരുന്ന വേണാട് മാത്രമാണ് കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള ട്രെയിൻ
കോട്ടയം: എറണാകുളത്തുനിന്നുള്ള ഇരട്ടപ്പാത പൂർത്തിയായതോടെ കോട്ടയത്തുനിന്ന് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പോകുന്ന ഇന്‍റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിൻ കോട്ടയത്തേക്ക് നീട്ടണമെന്നതാണ് പ്രധാന ആവശ്യം. ബംഗളുരുവിലേക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് മധ്യകേരളത്തിൽനിന്ന് പോകുന്നത്. ഇന്‍റർസിറ്റി കോട്ടയത്തേക്ക് നീട്ടിയാൽ പുതിയ ട്രെയിൻ അനുവദിക്കാതെ തന്നെ ബംഗളുരു യാത്രക്കാർക്ക് ഗുണകരമാകും.
advertisement
കൂടാതെ കോട്ടയത്തുനിന്ന് രാവിലെ എറണാകുളത്തേക്കുള്ള സീസൺ യാത്രക്കാർക്കും ഈ തീരുമാനം ഗുണം ചെയ്യുമെന്ന് വിവിധ പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. രാവിലെ വന്ദേഭാരതിന് പിന്നാലെ 7.45ന് കോട്ടയത്തുനിന്ന് പുറപ്പെട്ടാൽ ഇന്‍റർസിറ്റിക്ക് എറണാകുളത്ത് നിന്ന് നിലവിലുള്ള സമയത്തുതന്നെ ബംഗളുരുവിലേക്ക് പോകാനാകുമെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വൈകിട്ട് 4.50ന് എറണാകുളത്ത് എത്തുന്ന ഇന്‍റർസിറ്റിക്ക് ആറ് മണിയോടെ കോട്ടയത്ത് എത്താനാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
advertisement
advertisement
കോട്ടയത്തുനിന്ന് ഹൈക്കോടതി, കപ്പൽശാല, പോർട്ട് ട്രസ്റ്റ്, ഫാക്ട്, നെടുമ്പാശേരി വിമാനത്താവളം, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, വിവിധ ആശുപത്രികൾ, സ്കൂളുകൾ കോളേജുകൾ ബാങ്കുകൾ എന്നിവിടങ്ങിലേക്ക് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരാണ് എറണാകുളത്തേക്ക് പോകുന്നത്. ഇരട്ടപ്പാത പൂർത്തിയായെങ്കിലും കോട്ടയം-എറണാകുളം റൂട്ടിലെ യാത്രാക്ലേശത്തിന് ഒരു കുറവുമില്ലെന്നാണ് യാത്രക്കാർ പറയുന്നത്. ഇത് പരിഹരിക്കാൻ ഇന്‍റർസിറ്റി കോട്ടയത്തേക്ക് നീട്ടുകയും രാവിലെ മറ്റൊരു മെമു സർവീസ് എറണാകുളത്തേക്ക് അനുവദിക്കുകയും വേണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
advertisement