നിലമ്പൂരില്‍ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഒറ്റപ്പേര് ഹൈക്കമാന്‍ഡിന് കൈമാറുമെന്നും ഇന്നുതന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകുമെന്നും കോണ്‍ഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
യുഡിഎഫ് സ്ഥാനാർത്ഥിയാകാനായി ആര്യാടന്‍ ഷൗക്കത്തിന്റെയും ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെയും പേരുകൾ ഉയർന്നുവന്നെങ്കിലും പിന്നീട് ആര്യാടന്‍ ഷൗക്കത്തിനെ തന്നെ ഉറപ്പിക്കുകയായിരുന്നു.
അതേസമയം നിയമസഭാംഗത്വം രാജിവച്ചതിന് പിന്നാലെ പി വി അൻവർ നടത്തിയ ആദ്യ പ്രതികരണത്തിൽ തന്നെ ഡിസിസി അധ്യക്ഷൻ കൂടിയായ വി എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു പരസ്യമായി നിലപാടെടുത്തത്.
യുവപ്രാധിനിത്യത്തിന് പുറമേ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ വി എസ് ജോയിക്ക് കഴിയുമെന്നതായിരുന്നു വിലയിരുത്തൽ.
advertisement
എന്നാൽ പാർട്ടി നേതൃത്വം തീരുമാനമെടുക്കും മുമ്പ് അൻവർ പരസ്യമായി വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയതിൽ മുതിർന്ന നേതാക്കൾ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
